ശ്വാസനാളിയിൽ ഭക്ഷണം കുടുങ്ങി കുട്ടികുരങ്ങ്; ഹെയിംലിച്ച് തന്ത്രം വഴി രക്ഷിച്ച് അമ്മകുരങ്ങ് -അവിശ്വസനീയമായ കാഴ്ച!

July 28, 2022

വളരെയധികം വിവേകബുദ്ധിയുള്ള മൃഗമാണ് കുരങ്ങ്. സംസാരശേഷിയില്ല എങ്കിലും മനുഷ്യനെപോലെതന്നെ പെരുമാറാനും മനുഷ്യന്റെ ശരീര ഘടനയോട് സാമ്യവുമൊക്കെ ഇവയ്ക്കുണ്ട്. ഇപ്പോഴിതാ, ശ്വാസം മുട്ടിയ കുഞ്ഞു കുരങ്ങിനെ ഹെയിംലിച്ച് തന്ത്രം ഉപയോഗിച്ച് രക്ഷിക്കുന്ന ‘അമ്മ കുരങ്ങിന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ഫിഗൻ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് 2 ദശലക്ഷത്തിലധികം കാഴ്‌ചക്കാരുണ്ട്. ആരെയും അത്ഭുതപ്പെടുത്തും ഈ കാഴ്ച എന്നതിൽ തർക്കമില്ല.

ഒരു വ്യക്തിയുടെ ശ്വാസനാളത്തിൽ നിന്നുള്ള തടസ്സം നീക്കം ചെയ്യുന്നതിനുള്ള പ്രഥമ ശുശ്രൂഷയാണ് ഹെയിംലിച്ച് തന്ത്രം. അതിൽ പൊക്കിളിനും വാരിയെല്ലിനുമിടയിലുള്ള അടിവയറ്റിൽ പെട്ടെന്ന് ശക്തമായ സമ്മർദ്ദം ചെലുത്തുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി കുഞ്ഞ് ശ്വാസംമുട്ടിയപ്പോൾ ‘അമ്മ കുരങ്ങ് ഈ തന്ത്രം പ്രയോഗിക്കുന്നത് വിഡിയോയിൽ കാണാം. കൂടാതെ, വിഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടം പുറത്തേക്ക് തിരിക്കുന്നത് കാണാം.

Read Also: കേരളത്തിലെ ആദ്യ സി ബി എസ് ഇ സ്കൂളായ പെരുമ്പടപ്പ് കെ.എം.എം.സ്കൂളിൽ ‘ഗ്രാൻഡ് അലുംനി മീറ്റ്’- മുഖ്യാതിഥിയായി സംവിധായകൻ ലാൽ ജോസ്

വൈറലായ വിഡിയോ എല്ലാവരെയും അമ്പരപ്പിച്ചു. ഈ മൃഗം വളരെ ബുദ്ധിമാനാണെന്ന വസ്തുതയാണ് എല്ലാവർക്കും കൗതുകം സമ്മാനിക്കുന്നത്. വൈദ്യുത ലൈനില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടിക്കുരങ്ങന്‍. സമീപത്തുള്ള ടെറസിലേയ്ക്ക് ചാടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യമാകുന്നില്ല. കുട്ടിക്കുരങ്ങനെ രക്ഷിക്കാനായി അമ്മക്കുരങ്ങും വൈദ്യുത ലൈനിലേയ്ക്ക് ചാടുമ്പോള്‍ വൈദ്യുത ലൈന്‍ ആടിയുലയുന്നതും വിഡിയോയില്‍ കാണാം. തുടര്‍ച്ചയായ രണ്ടാമത്തെ പരിശ്രമത്തിലാണ് അമ്മക്കുരങ്ങന് കുട്ടിക്കുരങ്ങനെ രക്ഷിക്കാനായത്.

Story highlights-  a monkey performing Heimlich Maneuver on a choking baby