അഖിൽ അക്കിനേനിക്കൊപ്പം തോക്കുമേന്തി മമ്മൂട്ടി-‘ഏജന്റ്’ ടീസർ

July 16, 2022

അഖിൽ അക്കിനേനിയ്‌ക്കൊപ്പം മമ്മൂട്ടി വേഷമിടുന്ന സ്പൈ ത്രില്ലർ ചിത്രം ഏജന്റിന്റെ ടീസർ പുറത്തിറങ്ങി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ വിഡിയോയിൽ, അഖിലിന്റെ കഥാപാത്രത്തെ ‘ഏറ്റവും കുപ്രസിദ്ധനായ, ഏറ്റവും ക്രൂരനായ ദേശസ്‌നേഹി’ എന്നാണ് പരിചയപ്പെടുത്തുന്നത്. താമസിയാതെ, അഖിലിന്റെ കഥാപാത്രത്തെ പിടിക്കാൻ നിയോഗിക്കപ്പെട്ട മമ്മൂട്ടിയുടെ മഹാദേവൻ എന്ന കഥാപാത്രത്തെയും ടീസറിൽ കാണാം.

പ്രശസ്ത തമിഴ് സംഗീതസംവിധായകൻ ഹിപ് ഹോപ് തമിഴയാണ് ഏജന്റിന് സംഗീതം നൽകിയിരിക്കുന്നത്. റസൂൽ എല്ലൂർ ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. എകെ എന്റർടൈൻമെന്റ്‌സും സുരേന്ദർ 2 സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. സുരേന്ദർ റെഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. അതേസമയം, യാത്ര എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മമ്മൂട്ടി നേടിയിരുന്നു. യൂറോപ്പിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അതേസമയം, തെലുങ്ക് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള മലയാള താരമാണ് മമ്മൂട്ടി. യാത്രയ്ക്ക് ശേഷം മമ്മൂട്ടിയുടെ പതിനെട്ടാംപടി എന്ന ചിത്രവും തെലുങ്കിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. തെലുങ്കിൽ ഗ്യാങ്സ് ഓഫ് 18 എന്നാണ് ചിത്രത്തിന്റെ പേര്.

Read Also; ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ

വൈഎസ്ആര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ട തെലുങ്ക് ചിത്രമായിരുന്നു യാത്ര. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. ഏറെ ജനകീയനായിരുന്നു വൈ എസ് ആര്‍. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്ര നിര്‍മ്മിച്ചത്.

Story highlights- agent teaser