കൺഫ്യൂഷൻ ഗാനവുമായി അക്ഷിത്, എല്ലാ കൺഫ്യൂഷ്യനും തീർത്ത് തരാമെന്ന് എം.ജി.ശ്രീകുമാർ; പാട്ടുവേദിയിലെ ചിരി നിമിഷങ്ങൾ
കൊച്ചു പാട്ടുകാരുടെ അതിമനോഹരമായ പ്രകടനങ്ങളോടൊപ്പം വേദിയിൽ അരങ്ങേറുന്ന തമാശകളും പലപ്പോഴും ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകർക്ക് മികച്ച നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. കുഞ്ഞു ഗായകരും വിധികർത്താക്കളും തമ്മിലുള്ള രസകരമായ സംഭാഷണങ്ങൾ വേദിയിൽ പൊട്ടിച്ചിരി പടർത്താറുണ്ട്. ഇപ്പോൾ പാട്ടുവേദിയുടെ പ്രിയ ഗായകൻ അക്ഷിതിന്റെ ആലാപനത്തിന് മുൻപ് വേദിയിൽ അരങ്ങേറിയ ചില തമാശകളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.
പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്. ആലാപനത്തിനൊപ്പം അക്ഷിത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഗായകൻ മറ്റൊരു ഗാനവുമായി വേദിയിലെത്തിയപ്പോഴാണ് രസകരമായ നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയത്.
‘സമ്മർ ഇൻ ബത്ലഹേം’ എന്ന ചിത്രത്തിലെ “കൺഫ്യൂഷൻ തീർക്കണമേ..” എന്ന് തുടങ്ങുന്ന ഗാനമാണ് അഷിത് വേദിയിൽ ആലപിച്ചത്. എന്ത് കൺഫ്യൂഷൻ ആണ് തീർക്കേണ്ടത് എന്ന് അക്ഷിതിനോട് എം.ജി.ശ്രീകുമാർ ചോദിച്ചതോട് കൂടിയാണ് രസകരമായ നിമിഷങ്ങൾക്ക് വേദി സാക്ഷിയാവുന്നത്.
Read More: “കടലിനക്കരെ പോണോരെ..”; ചെമ്മീനിലെ പരീക്കുട്ടിയായി വേദിയിൽ തിളങ്ങി ശ്രീദേവ്
സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആദ്യ സീസണിന് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച് നൂറോളം എപ്പിസോഡുകൾ പിന്നിടുമ്പോൾ ഓരോ കുരുന്നു ഗായകർക്കും ഒട്ടേറെ ആരാധകരായിട്ടുണ്ട്. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. ചെറിയ പ്രായത്തിൽ തന്നെ പാട്ടുവേദിയിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
Story Highlights: Akshith and mg sreekumar funny conversation