‘ഞാൻ എത്രത്തോളം രൂപാന്തരപ്പെട്ടു എന്നതിൽ സന്തോഷിക്കുന്നു..’- അഞ്ചുവർഷം കൊണ്ടുണ്ടായ മാറ്റം പങ്കുവെച്ച് അനുപമ പരമേശ്വരൻ
സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം മറ്റുഭാഷകളിലാണ് അനുപമ സജീവമായത്. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്.
ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില് ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്. പിന്നീട് അനുപമയുടെ രൂപത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. ഇപ്പോഴിതാ, അഞ്ചുവർഷങ്ങൾക്ക് മുൻപും പിൻപുമുള്ള തന്റെ ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നടി. ‘5 വർഷത്തെ വ്യത്യാസം!!! ഞാൻ എത്രത്തോളം രൂപാന്തരപ്പെട്ടു എന്നതിൽ സന്തോഷിക്കുന്നു, ശരീരമല്ല, എന്റെ മനസ്സാണ് മാറിയത്..പ്രപഞ്ചത്തോട് നന്ദിയുള്ളവൾ’- ചിത്രങ്ങൾക്കൊപ്പം നടി കുറിക്കുന്നു.
Read Also: ഉറക്കത്തിൽ ആരോ തട്ടിവിളിച്ചു; നോക്കുമ്പോൾ തുമ്പിക്കൈ- രസകരമായ കാഴ്ച
അതേസമയം, തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്. അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
Story highlights- anupama parameswaran’s five year challenge