‘നെഞ്ചേ എൻ നെഞ്ചേ..’-ഹൃദ്യചുവടുകളുമായി അനുശ്രീ

July 26, 2022

ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രമായാണ് അനുശ്രീ അഭിനയലോകത്തേക്ക് ചുവടുവെച്ചത്. റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി സജീവമായിരിക്കുകയാണ്.

ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവുമൊടുവിൽ വേഷമിട്ടത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അനുശ്രീ നൃത്തത്തിലും സജീവമാണ്. ഒട്ടേറെ നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുള്ള നടി ഒരു ഹിറ്റ് തമിഴ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഇപ്പോൾ. നെഞ്ചേ എൻ നെഞ്ചേ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്.

Read Also; നഞ്ചിയമ്മയെ നെഞ്ചിലേറ്റി രാജ്യം; ദേശീയ പുരസ്ക്കാരം പ്രിയപ്പെട്ട സച്ചി സാറിന് സമർപ്പിച്ച് മലയാളികളുടെ അഭിമാന താരകം

അതേസമയം, എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി നടി പങ്കുവെച്ചിരുന്നു.

Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ

റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അനുശ്രീ പ്രധാന വേഷത്തിൽ എത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights- anusree dance performance