അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ

July 23, 2022

ചിലർ ജീവിതത്തിലെ രക്ഷകരായി മാറുന്നത് അപ്രതീക്ഷിതമായാണ്. വലിയൊരു അപകടത്തിൽ നിന്നും സമയോചിതമായ ഇടപെടലിലൂടെ പലർക്കും ജീവിതം തിരികെകിട്ടിയിട്ടുള്ളത് അപരിചതരിൽ നിന്നുമായിരിക്കും. ഇപ്പോഴിതാ, അത്തരത്തിൽ സാഹസികമായ ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന യുവാവിന്റെ വിഡിയോ ശ്രദ്ധനേടുകയാണ്.

ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ടോങ്‌സിയാങ്ങിലാണ് ഭീതിപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷെൻ ഡോങ് എന്ന വ്യക്തി തന്റെ കാർ റോഡിന് സമീപം പാർക്ക് ചെയ്യുമ്പോഴാണ് രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞ് അന്നജം നിലയിലെ ജനാലയിൽ നിന്ന് വീഴുന്നത് കണ്ടത്. ട്വിറ്ററിൽ 68,000-ലധികം കാഴ്ചക്കാരുമായി ഈ വിഡിയോ വൈറലായി മാറി.

തന്റെ കാർ പാർക്ക് ചെയ്യുമ്പോൾ ഷെൻ ഡോംഗ് വലിയ ശബ്ദം കേട്ടു. അന്നജം നിലയിൽ നിന്നും വീഴുന്ന വഴി ഇടയിലുള്ള മേൽക്കൂരയിൽ വീഴുന്ന ശബ്ദമാണ് കേട്ടത്. പിന്നീട് അവിടെനിന്നും കുട്ടി താഴേക്ക് വീണു. നടപ്പാതയിലേക്ക് വീഴും മുൻപ് കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ ഷെൻ ഡോംഗ് അത്ഭുതകരമായി രക്ഷിച്ചു.

Read Also: രണ്ടുതവണ ശ്രദ്ധിച്ചുനോക്കിയാൽ മാത്രം മനസിലാകുന്ന ഒരു രസികൻ ചിത്രം!

‘നമുക്കിടയിലെ ഹീറോ’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ഷെൻ ഡോങ്ങിനെയും അദ്ദേഹത്തിന്റെ മനസാന്നിധ്യത്തെയും പെട്ടെന്നുള്ള നീക്കത്തെയും പ്രശംസിക്കുകയാണ് ആളുകൾ. ഒരു ചൈനീസ് മാധ്യമം പറയുന്നതനുസരിച്ച്, അപകടത്തെ തുടർന്ന് കുഞ്ഞിന്റെ കാലുകൾക്കും ശ്വാസകോശത്തിനും പരിക്കേറ്റിരുന്നു. ഇപ്പോൾ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അതൊരു കൊച്ചുകുഞ്ഞാണ്‌ എന്നതിനെക്കുറിച്ച് പിന്നീടാണ് മനസിലാക്കിയത് എന്നാണ് രക്ഷിച്ചയാൾ പറയുന്നത്.

Story Highlights- video of a passerby catching a toddler who fell from a building