രണ്ടുതവണ ശ്രദ്ധിച്ചുനോക്കിയാൽ മാത്രം മനസിലാകുന്ന ഒരു രസികൻ ചിത്രം!

July 23, 2022

പലതരത്തിൽ കണ്ണിനെ കുഴപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഒറ്റനോട്ടത്തിൽ ആശങ്ക സമ്മാനിക്കുന്ന ഈ ചിത്രങ്ങൾ സൃഷ്ടിക്കപെടുന്നതാണ് അധികവും. എന്നാൽ അങ്ങനെയല്ലാതെ സ്വന്തം കണ്ണുകൾ പോലും നമ്മളെ കബളിപ്പിക്കുന്ന അവസരങ്ങളുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഒരു കുതിര ഹെൽമറ്റ് ധരിച്ചതായി തോന്നുന്ന ഒരു ഫോട്ടോ ഇന്റർനെറ്റിൽ ആളുകളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പോണിടെയിലും ഹെൽമെറ്റുമൊക്കെയുള്ള ഒരു കുതിര എന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. വീണ്ടും നോക്കുമ്പോൾ അതിലെ രസകരമായ വസ്തുത മനസിലാക്കാൻ സാധിക്കും. മാത്രമല്ല, മനുഷ്യന്റെ കയ്യും കയ്യിലൊരു ഡോനട്ടും ഒക്കെ കാണാൻ സാധിക്കും.

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എപ്പോഴും നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുകയും സാധ്യമല്ലെന്ന് നിങ്ങൾ കരുതുന്ന എന്തെങ്കിലും കാണുക്കുകയും ചെയ്യുന്ന ഒരു ട്രിക്കാണ്. നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ ഉണ്ട്. ഒരാൾ എന്താണോ ആ ചിത്രത്തിൽ ആദ്യം കാണുന്നത് എന്നതിനെ അടിസ്ഥാനമാക്കി അവരുടെ വ്യക്തിത്വം നിർവചിക്കപ്പെടാറുണ്ട്. അടുത്തിടെ ചുണ്ടിന്റെ ആകൃതിയിലുള്ള ഒരു ഇല്ല്യൂഷൻ ശ്രദ്ധേയമായിരുന്നു. 

Read Also; മാതാപിതാക്കളെയും കൊണ്ട് നാട്ടിലേക്ക് പറക്കാൻ സർപ്രൈസ് ഒരുക്കി പൈലറ്റായ മകൻ- ഹൃദ്യമായൊരു കാഴ്ച്ച

അതേസമയം, അടുത്തിടെ ഡിജിറ്റലായി രൂപകൽപന ചെയ്ത രണ്ട് ക്യൂബുകൾ ചലിക്കുന്നതായി കാണിക്കുന്ന ഒരു ചെറിയ ക്ലിപ്പ് ശ്രദ്ധനേടിയിരുന്നു. എന്നാൽ ക്യൂബുകൾ യഥാർത്ഥത്തിൽ ചലിക്കുന്നുണ്ടോ എന്നതാണ് മനസിലാക്കി എടുക്കേണ്ടത്. ഈ ചതുരങ്ങൾക്ക് നടുവിൽ ഓരോ സൂചിക ചിഹ്നങ്ങളും ഉണ്ട്. അവയുടെ ഡയറക്ഷൻ അനുസരിച്ചാണ് ക്യൂബുകൾ ചലിക്കുന്നതായി കണ്ണുകൾക്ക് അനുഭവപ്പെടുന്നത്.

Story highlights- funny optical illusion of horse