ദേശീയ പുരസ്‌കാരത്തിന് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായി അപർണ ബാലമുരളി; ഇനി ആസിഫ് അലിയുടെ നായിക

July 28, 2022

‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താൻ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ അപർണ ബാലമുരളി, ആസിഫ് അലി, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തുന്നത്.

അതേസമയം, സംവിധായകനുമായുള്ള ആസിഫ് അലിയുടെ രണ്ടാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്. അവരുടെ ആദ്യ ചിത്രമായ ‘കക്ഷി: അമ്മിണിപ്പിള്ള’ കൈകാര്യം ചെയ്ത പ്രമേയത്തിനും മികച്ച പ്രകടനത്തിനും വളരെയധികം പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ അഹമ്മദ് സിദ്ധിഖ്, ഫറ ഷിബ്ല, അശ്വതി മനോഹരൻ, മാമുക്കോയ, ബേസിൽ ജോസഫ്, സുധീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമായിരുന്നു സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ‘സൂരറൈ പോട്ര്’. മാരൻ എന്ന കഥാപാത്രമായി സൂര്യ എത്തിയപ്പോൾ തുല്യ പ്രാധാന്യമുള്ള ബൊമ്മി എന്ന ഭാര്യ വേഷത്തിൽ എത്തിയത് മലയാളികളുടെ പ്രിയങ്കരിയായ അപർണ ബാലമുരളിയാണ്. ദേശീയ പുരസ്കാരത്തിൽ താരമായതും സൂര്യയും അപര്ണയുമാണ്. ഈ ചിത്രത്തിലെ പ്രകടനത്തിനാണ് അപർണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.

Read Also: കേരളത്തിലെ ആദ്യ സി ബി എസ് ഇ സ്കൂളായ പെരുമ്പടപ്പ് കെ.എം.എം.സ്കൂളിൽ ‘ഗ്രാൻഡ് അലുംനി മീറ്റ്’- മുഖ്യാതിഥിയായി സംവിധായകൻ ലാൽ ജോസ്

അതേസമയം, ജനപ്രിയ താരം ഉണ്ണി മുകുന്ദനും ദേശീയ അവാർഡ് ജേതാവായ നടി അപർണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. ‘ലൂക്ക’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും സനൽ, ലീന എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- aparna balamurali’s next with asif ali