മരണത്തെമുഖാമുഖം കണ്ടിടത്തുനിന്നും ജീവിതത്തിലേക്ക്; ഉൾക്കാഴ്ചകൊണ്ട് ലോകത്തെ അറിയുന്ന സിംസണെ കാണാൻ പ്രിയതാരം ബാബു ആന്റണി എത്തി, വഴിത്തിരിവായത് ഫ്‌ളവേഴ്‌സ് ഒരുകോടി

July 7, 2022

ഒരുപാട് സന്തോഷം നിറഞ്ഞ സിംസന്റെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായി എത്തിയ അപകടം സിംസണ് നഷ്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ കാഴ്ചകളെയായിരുന്നു. തൃശൂർ കേച്ചേരിയിൽ ബസ് ആന കുത്തിമറിച്ചുണ്ടായ അപകടത്തിൽ ബസിന്റെ കമ്പിയിലൂടെ പുറത്തേക്ക് വീണ സിംസന്റെ മുകളിലേക്ക് ബസ് മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനത്തിനിടെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ശ്രമിച്ചപ്പോഴുൾപ്പെടെ ഏകദേശം നാല് തവണയോളം അതെ ബസ് അദ്ദേഹത്തിന്റെ ദേഹത്തേക്ക് വീണു. ഈ വലിയ അപകടത്തിൽ ഗുരുതരമായ പരിക്ക് ഏൽക്കുകയും അദ്ദേഹത്തിന്റെ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്ത സിംസൺ പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ കഥ മലയാളികൾ കേട്ടറിഞ്ഞത് ഫ്ളവേഴ്‌സ് ഒരുകോടി വേദിയിലൂടെയാണ്.

അറിവിന്റെ വേദിയിൽ മത്സരിക്കാനും തന്റെ അമ്പരപ്പിക്കുന്ന അനുഭവകഥകൾ പങ്കുവെയ്ക്കാനുമായി എത്തിയ സിംസനെ മലയാളികൾ മറന്നുകാണില്ല. ഈ വേദിയിലെത്തിയ അദ്ദേഹം തനിക്ക് ജീവിതത്തിലുള്ള രണ്ട് വലിയ ആഗ്രഹങ്ങളെക്കുറിച്ചും ഒരുകോടിയിൽ തുറന്ന് പറഞ്ഞിരുന്നു. ചലച്ചിത്രതാരം ജയസൂര്യ, ബാബു ആന്റണി എന്നിവരെ ഒരിക്കൽ നേരിൽ കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഫ്‌ളവേഴ്‌സ് ഒരുകോടി വേദി അണിയറപ്രവർത്തകരുടെ ഇടപെടൽമൂലം നടൻ ജയസൂര്യ ഒരിക്കൽ അദ്ദേഹത്തെ പോയി കണ്ടിരുന്നു.

Read also: ഇത് സാക്ഷാൽ ജാനകിയമ്മയോ… ആൻ ബെൻസന്റെ പാട്ടിനുമുന്നിൽ അതിശയിച്ച് ജഡ്ജസ്

പിന്നീട് ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിലെത്തിയ നടൻ ബാബു ആന്റണിയോട് അദ്ദേഹത്തിന്റെ ഈ വലിയ ആരാധകനെക്കുറിച്ചുള്ള കഥ ഫ്‌ളവേഴ്‌സ് ഒരുകോടി അവതാരകനും ചാനൽ എംഡിയുമായ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിംസന്റെ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ചലച്ചിത്രതാരം ബാബു ആന്റണി. സിംസന്റെ തൃശൂരിലുള്ള സ്ഥാപനത്തിൽ കുടുംബത്തോടൊപ്പം നേരിട്ടെത്തിയാണ് ഈ ആഗ്രഹം ബാബു ആന്റിണി നിറവേറ്റിയത്. അതേസമയം കണ്ണുകൾക്ക് കാഴ്ചയിലെങ്കിലും കൊന്തയും മറ്റ് കരകൗശല വസ്തുക്കളുമൊക്കെ ഉണ്ടാക്കുകയാണ് സിംസൺ ഇപ്പോൾ.

Story highlights; Babu Antony fan blind Simson Flowers OruKodi

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!