വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആളെ രക്ഷിക്കാനെത്തിയ ആനക്കുട്ടി; ഹൃദയം കവർന്ന ദൃശ്യങ്ങൾ
പലപ്പോഴും അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും സമയോചിതമായ ഇടപെടലുകൾ നടത്തി രക്ഷപെടുന്ന നിരവധി മനുഷ്യരെ നാം കാണാറുണ്ട്. എന്നാൽ അപകടത്തിൽപെട്ട ആളെ രക്ഷിക്കാനായി ഒഴുക്കുള്ള നദിയിൽ ഇറങ്ങിയ ഒരു ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സംഭവം നടന്നിട്ട് കാലം കുറച്ചായെങ്കിലും ആനക്കുട്ടിയുടെ മനുഷ്യനോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെ ഈ ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് തായ്ലന്ഡിലെ എലിഫന്റ് നേച്ചര്‍ പാര്‍ക്കില്‍ നടന്ന സംഭവമാണിത്.
ഒഴുക്കുള്ള പുഴയിലൂടെ പോകുന്ന ഒരാൾ തന്നെ രക്ഷിക്കണം എന്നാഗ്യം കാണിക്കുന്നതും തുടർന്ന് ഇയാളുടെ അടുത്തേക്ക് ഒരു ആനക്കുട്ടി വരുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന പോലെ അഭിനയിക്കുകയാണ് ഇയാൾ. മറുകരയിലൂടെ നടന്നുപോകുന്ന ആനക്കൂട്ടത്തെ നോക്കിയാണ് ഇയാൾ തന്നെ രക്ഷിക്കണം എന്ന് ആംഗ്യം കാണിക്കുന്നത്. ഈ സമയത്താണ് വളരെ അപകടകരമായ സാഹചര്യം ആയിരുന്നിട്ടുപോലും ആനക്കുട്ടി ഒഴുക്കുള്ള വെള്ളത്തിലേക്ക് ഇറങ്ങുന്നതും വെള്ളത്തിൽ താഴ്ന്ന ആളെ തന്റെ തുമ്പികൈ ഉപയോഗിച്ച് രക്ഷപെടുത്തുന്നതും.
അതേസമയം വിഡിയോ ഇപ്പോഴും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഈ ആനക്കുട്ടിയുടെ പ്രവർത്തി തികച്ചും അത്ഭുതപ്പെടുത്തിക്കളഞ്ഞു എന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. വളരെയധികം നന്ദിയും സ്നേഹവും ഉള്ള ഈ ആനക്കുട്ടിയുടെ ദൃശ്യങ്ങൾ ആനകളുടെ ബുദ്ധിശക്തിയെകുറിച്ചും പറയുന്നു എന്നാണ് പലരും പങ്കുവയ്ക്കുന്നത്.
This Baby #Elephant thought this Man will die by drowning in the river, and he is saved.
— Beejal Bhatt #SIRABEF (@BeejalBhatt) June 3, 2020
Animals are Love ❤️ @SrBachchan pic.twitter.com/HbB69jsAG0
Story highlights: baby elephant saves man from drowning