പഠിപ്പിക്കാൻ വിദ്യാർത്ഥികളില്ല; 33 മാസത്തെ ശമ്പളമായ 24 ലക്ഷം തിരികെ നൽകി യൂണിവേഴ്‌സിറ്റി പ്രൊഫസർ

July 7, 2022

വിദ്യ പകർന്നു നൽകുക എന്നത് എപ്പോഴും ബഹുമാനിക്കപ്പെടുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ അധ്യാപകർ എന്നും സമൂഹത്തിൽ വളരെയധികം ആദരിക്കപ്പെടുന്ന ഒരു വിഭാഗം തന്നെയാണ്. എന്നാൽ, അറിവ് പകർന്നുനൽകാൻ ആരുമില്ലെങ്കിൽ ഏത് അധ്യാപകനും നിസഹായനായിപോകും. അത്തരമൊരു അവസ്ഥയിലാണ് ബീഹാറിലെ ഒരു കോളേജ് പ്രൊഫസർ. അദ്ദേഹത്തിന്റെ അവസ്ഥ ലോകമറിഞ്ഞത് 33 മാസത്തെ ശമ്പളം അദ്ദേഹം തിരികെ ഏൽപ്പിച്ചപ്പോഴാണ്. 24 ലക്ഷം രൂപയാണ് തിരികെ നല്കിയത്.

തന്റെ രണ്ട് വർഷവും ഒമ്പത് മാസവുമുള്ള ശമ്പളം യൂണിവേഴ്സിറ്റിക്ക് തിരികെ നൽകിയ പ്രൊഫസർ ചോദിച്ചത് ഇങ്ങനെയാണ്; “പഠിപ്പിക്കാൻ ആരുമില്ല, പിന്നെ എന്ത് ശമ്പളം?”മുസാഫർപൂരിലെ നിതീഷ്വർ കോളേജിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറായ ലല്ലൻ കുമാർ ആണ് തന്റെ 33 മാസത്തെ ശമ്പളം ചൊവ്വാഴ്ച ബിആർ അംബേദ്കർ ബീഹാർ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് തിരികെ നൽകിയത്.

കഴിഞ്ഞ 33 മാസമായി വിദ്യാർത്ഥികളാരും ക്ലാസിൽ വരാത്തതിനാലാണ് ലല്ലൻ കുമാർ ശമ്പളം തിരികെ നൽകിയത്. ‘പഠിപ്പിക്കാതെ ശമ്പളം വാങ്ങാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല. ഓൺലൈൻ ക്ലാസുകളിൽ ഹിന്ദി ക്ലാസുകൾക്ക് വിരലിലെണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അഞ്ച് വർഷം പഠിപ്പിക്കാതെ ശമ്പളം വാങ്ങിയാൽ അത് എനിക്ക് അക്കാദമിക് മരണത്തിന് തുല്യമാണ്’- ലല്ലൻ കുമാർ മാധ്യമങ്ങളോട് പറയുന്നു.

Read Also; കണ്ണ് നീറുന്നുണ്ട് ഗയ്സ് : കുട്ടി പാചകവുമായി കുരുന്നുകൾ, അവസാനത്തെ എക്സ്പ്രഷനും ഡയലോഗും പൊളിച്ചെന്ന് കാഴ്ചക്കാർ, വൈറൽ വിഡിയോ

വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ സ്ഥലംമാറ്റം സ്ഥിരമായി തേടുന്നുണ്ട് ഇദ്ദേഹം. എന്നാൽ അതിനും അനുമതി ലഭിച്ചിട്ടില്ല. അതേസമയം, അടുത്തിടെ മറ്റൊരു വിഡിയോ വളരെയേറെ ശ്രദ്ധനേടിയിരുന്നു. വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ കയ്യിലേന്തി ക്ലാസ്സെടുക്കുന്ന അധ്യാപകന്റെ വിഡിയോ ആയിരുന്നു ശ്രദ്ധേയമായത്. ക്ലാസ് പൂർത്തിയാകുംവരെ കുഞ്ഞിനേയും കയ്യിലേന്തിയാണ് അധ്യാപകൻ നിന്നത്. 2019 ലും സമാനമായ സംഭവത്തിൽ, 51 കാരനായ ഒരു പ്രൊഫസർ ഒരു വിദ്യാർത്ഥിയുടെ കരയുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് മൂന്നു മണിക്കൂർ ക്ലാസ് എടുത്തിരുന്നു.

Story highlights-  Bihar professor returns 33-month salary