43 വർഷത്തിന് ശേഷം ‘കുമ്മാട്ടി’ ഇനി 4കെ- യിൽ കാണാം

July 12, 2022

മലയാള സിനിമയിൽ നിന്നും ധാരാളം ക്ലാസ്സിക് ചിത്രങ്ങൾ ലോകശ്രദ്ധനേടിയിട്ടുണ്ട്. അതിലൊന്നാണ് 1979-ൽ ജി അരവിന്ദൻ ഒരുക്കിയ മലയാളത്തിലെ ക്ലാസിക് ചിത്രമായ കുമ്മാട്ടി. ഇപ്പോഴിതാ, റിലീസ് ചെയ്ത് 43 വർഷങ്ങൾക്ക് ശേഷം ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസെസി ചിത്രം അപ്‌ഗ്രേഡ് ചെയ്യുകയാണ്. ദി ഫിലിം ഫൗണ്ടേഷൻ റെസ്റ്റോറേഷൻ സ്‌ക്രീനിംഗ് റൂമിന് കീഴിൽ കുമ്മാട്ടിയുടെ 4കെ പതിപ്പ് അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിരവധി ആരാധകർ മാർട്ടിന് നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്.

മാർട്ടിൻ സ്‌കോർസെസ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് കുമ്മാട്ടിയുടെ പുനഃസ്ഥാപിച്ച പതിപ്പിനെക്കുറിച്ച് പ്രഖ്യാപിച്ചത്, ‘ഗോവിന്ദന്റെ കുമ്മാട്ടി ഭാഗികമായി മിഥ്യയും ഭാഗികമായി യഥാർത്ഥവുമായ മാന്ത്രികനെ അവതരിപ്പിക്കുന്ന ഒരു മധ്യകേരള നാടോടിക്കഥയുടെ ഒരു രൂപാന്തരമാണ്. മധുരവും ആകർഷണീയവുമായ ഒരു കഥയും ദൃശ്യപരമായി അതിശയിപ്പിക്കുന്ന ഒരു സിനിമയും, കുമ്മാട്ടി തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്, പ്രത്യേകിച്ചും ഇത് ഇന്ത്യക്ക് പുറത്ത് ഇത് വരെ ലഭ്യമല്ലാത്തതിനാൽ. ഗോവിന്ദന്റെ മകൻ രാമുവിനും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ശിവേന്ദ്ര സിംഗ് ദുംഗർപൂരിനുമൊപ്പം പ്രത്യേക ഫീച്ചറുകൾ കാണാനും മറക്കരുത്.’

Read Also: റൊട്ടി ഉണ്ടാക്കുന്നതിനിടെ പാടിയ പാട്ട് ഹിറ്റ്; ഗായികയെ തിരഞ്ഞ് സോഷ്യൽ ലോകം- വിഡിയോ

ഏപ്രിലിൽ ഫൗണ്ടേഷന്റെ സഹായത്തോടെ പുനഃസ്ഥാപിച്ച സിനിമകൾ സൗജന്യമായി ഹോസ്റ്റ് ചെയ്യുന്നതിനായി ഫിലിം ഫൗണ്ടേഷന്റെ കീഴിൽ മാർട്ടിൻ സ്കോർസെസി റീസ്റ്റോറേഷൻ സ്ക്രീനിംഗ് റൂം ആരംഭിച്ചു. മലബാർ നാടോടിക്കഥകളിലെ കുമ്മാട്ടി എന്ന മാന്ത്രിക കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടികളെ മൃഗങ്ങളാക്കി മാറ്റുന്ന ഒരു മന്ത്രവാദമെന്ന സ്വപ്നം കുമ്മാട്ടി സാക്ഷാത്കരിക്കുന്നു. ഒരു നിർഭാഗ്യവാനായ കുട്ടി ഇതിലൂടെ ഒരു വർഷത്തേക്ക് നായയായി തുടരുകയും ചെയ്യുന്നു. 1979-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി.

Story highlights- classic film Kummatty selected by Martin Scorsese for restoration