‘ടീച്ചറെ, ചോറെപ്പോഴാ ആവുക?’- നിഷ്കളങ്കമായൊരു നോട്ടവും ചോദ്യവും; വിഡിയോ

July 14, 2022

കുട്ടികൾ സ്‌കൂളിലേക്ക് പോകാൻ മടികാണിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. പൊതുവെ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ സാധിക്കാതെ പോകുന്ന കുട്ടികൾക്കാണ് അത്തരത്തിൽ സ്‌കൂളിലേക്കുള്ള യാത്ര അത്ര രസകരമല്ലാത്തത്. ചില കുട്ടികളാകട്ടെ, പഠനത്തിനിടയിൽ കളിയും സൗഹൃദവുമൊക്കെയായി സ്‌കൂളുകളിൽ പോകാൻ വളരെയധികം ഉത്സാഹം പ്രകടിപ്പിക്കും. അത്തരത്തിൽ ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

സ്‌കൂളിൽ കളിച്ചുനടക്കുകയാണ് ഒരു പെൺകുട്ടി. കൂട്ടുകാർക്കൊപ്പം ആഘോഷിച്ച് നടക്കുന്നതിനിടയിൽ ബെല്ലടിച്ചു, ഇനി ക്ലാസ്സിൽ കേറാം എന്ന് ടീച്ചർ പറയുന്നുണ്ട്. വിഡിയോ പകർത്തുന്നത് ടീച്ചറാണ്. അപ്പോൾ എത്തി വളരെ നിഷ്കളങ്കവും രസകരവുമായ ഒരു ചോദ്യം..”ടീച്ചറെ, ചോറെപ്പോഴാ ആവുക?’ എന്നാണ് മിടുക്കിക്ക് അറിയേണ്ടത്. വളരെ രസകരമാണ് ഈ ചോദ്യവും ആ കുഞ്ഞിന്റെ നോട്ടവുമെല്ലാം.

സ്‌കൂൾ തുറന്നതിൽ പിന്നെ രസകരമായ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്നത്. അതേസമയം, കഴിഞ്ഞദിവസം മറ്റൊരു രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ‘ എന്റൊപ്പം ഒരു ക്രിമിനലുണ്ട്’ എന്ന സിനിമ ഡയലോഗിനൊപ്പമുള്ള ദൃശ്യങ്ങളാണ് ശ്രദ്ധനേടിയത്. ഈ ഡയലോഗ് പറയുന്നത് ഒരു കൊച്ചുകുട്ടിയാണ്.

Read Also; നൃത്തം ചെയ്യുന്നെങ്കിൽ ഇങ്ങനെവേണം; അതിമനോഹര ചുവടുകളുമായി അമ്പരപ്പിച്ച് ഒരു സ്ത്രീ- ഹൃദ്യമായ കാഴ്ച

ഡയലോഗ് പറഞ്ഞശേഷം ക്രിമിനലിനെ കാണിക്കുമ്പോഴാണ് രസം. ഒരു കൊച്ചുകുട്ടി മീശയൊക്കെ വരച്ച് കുഞ്ഞു മുണ്ടും ഉടുത്ത് തലയിൽ തോർത്തുംകെട്ടി ദേഷ്യ ഭാവത്തിൽ ഇരിക്കുകയാണ്. പെട്ടെന്നാണ് ഈ കുഞ്ഞ് മിടുക്കന് നാണവും ചമ്മലുമൊക്കെ വന്നത്. നാണിച്ചുള്ള നിൽപ്പും ദേഷ്യത്തിൽ തലയിലെ തോർത്ത് അഴിച്ച് എറിയുന്നതുമൊക്കെ കാണാൻ വളരെ രസകരമാണ്.

Story highlghts- cute school girl video