‘വെള്ളത്തിൽ നിന്നും പൊങ്ങിവന്നപ്പോൾ അമ്മയാണെന്നു തോന്നിയതേയില്ല..’- ചിരിപടർത്തി നിത്യ ദാസിന്റെ മകൾ
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്. വിവാഹശേഷം സിനിമയിൽ നിന്നും വിടവാങ്ങിയെങ്കിലും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. ഇപ്പോഴിതാ, 15 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി. അമ്മയെപ്പോലെ തന്നെ മകൾ നൈനയും സമൂഹമാധ്യമങ്ങളിൽ താരമാണ്.
ഇപ്പോഴിതാ, ഫ്ളവേഴ്സ് ടി വി ഒരുക്കിയ അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ അതിഥിയായി എത്തിയ നിത്യയും മകളും വളരെ രസകരമായ സംസാരത്തിലൂടെ ചിരി പടർത്തുകയാണ്. അമ്മയുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് പറക്കും തളികയെ കുറിച്ചാണ് നൈന പറയുന്നത്. സിനിമയിലെ ആദ്യ ഭാഗത്തുള്ള നിത്യയുടെ ലുക്ക് തനിക്ക് ഇഷ്ടമായില്ലെന്നും, പിന്നീട് കുളത്തിൽ നിന്നും കയറി വരുമ്പോഴുള്ള ലുക്ക് ഭയങ്കര ഇഷ്ടപെട്ടെന്നും നൈന പറയുന്നു. കുളത്തിൽ നിന്നും കയറിവരുമ്പോൾ അമ്മയാണെന്നേ തോന്നുന്നില്ല എന്നാണ് നൈനയുടെ കമന്റ്റ്. ഇത് കോംപ്ലിമെന്റല്ല എന്ന് പറഞ്ഞുകൊണ്ട് നിത്യ മകളെകൊണ്ട് തിരുത്തി പറയിക്കാനൊക്കെ ശ്രമിക്കുമ്പോൾ വേദിയിൽ ചിരി നിറയുകയാണ്.
Read Also: കെജിഎഫിൽ ഇനി വിക്രം; പാ രഞ്ജിത്തിന്റെ കെജിഎഫ് ചിത്രം ആരംഭിക്കുന്നു
2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്. ‘പള്ളിമണി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് നിത്യ ദാസ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്. പ്രശസ്ത കലാസംവിധായകൻ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി’യിൽ ശ്വേത മേനോനും നിത്യ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story highlights- daughter naina about nithya das