ദേവനക്കുട്ടി ഇനി പുതിയ സ്റ്റൈലിൽ; ജഡ്ജസിനെ വിസ്മയിപ്പിച്ച പ്രകടനവുമായി കുഞ്ഞു ഗായിക ദേവന സി കെ
ജഡ്ജസിന്റെയും പ്രേക്ഷകരുടെയും ഇഷ്ട പാട്ടുകാരിയാണ് ദേവന സി കെ. പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് ദേവനക്കുട്ടി. ആലാപനത്തിനൊപ്പം ദേവന തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കൊച്ചു ഗായികയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.
ഇപ്പോൾ പുതിയ സ്റ്റൈലിൽ വേദിയിലെത്തിയിരിക്കുകയാണ് ദേവനക്കുട്ടി. പാട്ട് പാടുന്നതിനായി വേദിയിലെത്തിയപ്പോൾ തന്നെ ദേവനക്കുട്ടിയുടെ പുത്തൻ സ്റ്റൈലിനെ ജഡ്ജസ് പ്രശംസിച്ചു സംസാരിച്ചിരുന്നു. “കറുകനാമ്പും കവിത മൂളും..” എന്ന ഗാനം ആലപിക്കാനാണ് ദേവനക്കുട്ടി വേദിയിലെത്തിയത്. ഐ.വി.ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലെ ഈ ഗാനം മലയാളത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്നാണ്. എം.എം. കീരവാണി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി. കെ ഗോപിയാണ്. കെ. എസ്. ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കൊച്ചു ഗായികയുടെ പാട്ടുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ദേവനക്കുട്ടിയുടെ ഈ പ്രകടനവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. നിറഞ്ഞ കൈയടിയാണ് വിധികർത്താക്കളും പ്രേക്ഷകരും ദേവനയ്ക്ക് നൽകിയത്.
ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.
പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
Story Highlights: Devana in new style