പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി ആകാശത്ത് കാണപ്പെട്ട പച്ചനിറം; വൈറലായ ചിത്രങ്ങൾ പറയുന്നത്…
പ്രകൃതി ഓരോ ദിവസവും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്… ഇപ്പോഴിതാ പതിവിൽ നിന്നും വ്യത്യസ്തമായി ആകാശത്ത് കാണപ്പെട്ട പച്ച നിറത്തെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളുമാണ് സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കുന്നത്. ശക്തമായ ഒരു കാറ്റ് വന്ന് പോയതിന് ശേഷമാണ് ആകാശം മുഴുവൻ പച്ചനിറത്തിലായി കാണപ്പെട്ടത്. അമേരിക്കയിലെ സൗത്ത് ദാകോട്ടയിലാണ് വിചിത്രമായ പച്ച നിറത്തില്‍ ആകാശം കാണപ്പെട്ടത്. അതേസമയം കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ഉണ്ടായ നിറവ്യത്യാസം മണിക്കൂറുകളോളം ഇത്തരത്തിൽ നിലനിന്നത് സമീപവാസികളെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരുന്നു.
ഈ വിചിത്രമായ നിറവ്യത്യസത്തിന്റെ ചിത്രങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇവിടേക്ക് നിരവധിപ്പേരാണ് ഈ പ്രതിഭാസം കാണാൻ എത്തിയത്. എന്നാൽ ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം തിരഞ്ഞുകൊണ്ട് ഗവേഷകർ ഉൾപ്പെടെ നിരവധിപ്പേർ ഇവിടേക്ക് പഠനങ്ങൾ നടത്താനായി എത്തുന്നുണ്ട്. നാഷണല്‍ വെതര്‍ സര്‍വീസ് നിരീക്ഷകനായ കോറി മാര്ട്ടിന് പറയുന്നതനുസരിച്ച് സൂര്യന്റെ ചുവന്ന പ്രകാശം കൊടുങ്കാറ്റിലെ വെള്ളവുമായോ മഞ്ഞുപാളികളുമായോ ഇടപഴകുമ്പോള്‍ ഇടിമിന്നലില്‍ മേഘങ്ങള്‍ പച്ചയായി തിളങ്ങുമെന്നും ഇതായിരിക്കാം ഒരുപക്ഷെ ശക്തമായ കാറ്റിന് ശേഷം ആകാശം ഇത്തരത്തിൽ പച്ച നിറത്തിൽ കാണാൻ കാരണമായതെന്നും പറയുന്നു. എന്നാൽ ഈ നിറവ്യത്യസത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.
Sioux Falls SD #sdwx @samsteffen28 @BenMaurerWX pic.twitter.com/fSdeKdJrq0
— Nathen Erickson (@TwstdSkyStudios) July 6, 2022
അതേസമയം പച്ച ആകാശത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഈ ചിത്രത്തിന്റെ ആധികാരികത തിരഞ്ഞുകൊണ്ടും നിരവധിപ്പേർ ഇവിടേക്ക് എത്തുന്നുണ്ട്. എന്നാൽ അടുത്തിടെ ചൈനയിൽ ആകാശം മുഴുവൻ ചുവപ്പ് നിറത്തിലായത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചൈനയിലെ തുറമുഖ നഗരമായ ഷൗഷാനിയിലാണ് കടും ചുവപ്പ് നിറത്തിൽ ആകാശം കണ്ടത്.
Oh my gosh! Look at how green the sky is ahead of severe storms near Sioux Falls, SD! #sdwx pic.twitter.com/fc7fpN6loL
— Chris Michaels (@WSLS_Michaels) July 5, 2022
അപ്രതീക്ഷിതമായി ആകാശത്തിന് നിറം മാറ്റം സംഭവിച്ചതിനായി കണ്ടെത്തിയത്തോടെ ഈ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായി. ഇത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നും, വലിയ തീപിടുത്തം ഉണ്ടായതിന്റെ ഭാഗമാണെന്നും പറഞ്ഞ് നിരവധി ആളുകളും എത്തി. എന്നാൽ ഏറെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം ഇതിന്റെ കാരണം ഗവേഷകർ കണ്ടെത്തി. ഷൗഷാനിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് പ്രകാരം, ചില കാലാവസ്ഥയിൽ അന്തരീക്ഷത്തിലെ ജലം മൂടൽ മഞ്ഞിന്റെ കട്ടിയുള്ള പാളികളായി മാറുന്നുണ്ട്. ഇവയിലേക്ക് കടലിലൂടെ സഞ്ചരിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ നിന്നും മറ്റും പുറത്തേക്ക് വരുന്ന ലൈറ്റുകൾ തട്ടുകയും മറ്റും ചെയ്യുമ്പോൾ ആകാശം ചുവന്നതാകുന്നു എന്നായിരുന്നു ഗവേഷകരുടെ ശാസ്ത്രീയമായ കണ്ടെത്തൽ.
Sioux Falls, SD #sdwx pic.twitter.com/uH8hRKbA4G
— Nathen Erickson (@TwstdSkyStudios) July 6, 2022
Story highlights: Ever seen green skies?