ശക്തയായ വേഷത്തിൽ സായി പല്ലവി; ‘ഗാർഗി’ ട്രെയ്‌ലർ

July 7, 2022

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലെ മനോഹരമായ വേഷങ്ങളിലൂടെ ജനപ്രിയയായ നടിയാണ് ഐശ്വര്യ ലക്ഷ്മി . അഭിനയത്തിന് പുറമെ സായ് പല്ലവി നായികയാകുന്ന ‘ഗാർഗി’ എന്ന സിനിമയിലൂടെ നിർമ്മാണ രംഗത്തേക്കും കടന്നിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

അതേസമയം, ചിത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ചടങ്ങിനിടെ പൊട്ടിക്കരഞ്ഞിരിക്കുകയാണ് നടി. ചിത്രത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടി വികാരാധീനയായി വേദിയിൽ പൊട്ടികരഞ്ഞത്.

വേദിയിൽ ഉണ്ടായിരുന്ന സായി പല്ലവി ഐശ്വര്യയെ ആശ്വസിപ്പിക്കുകയും മൂന്ന് വർഷമായി താൻ ഈ പ്രോജക്റ്റിൽ ഏർപ്പെട്ടിരിക്കുകയാണെന്നും യാത്രയിലെ ഉയർച്ച താഴ്ചകളും തനിക്ക് നന്നായി അറിയാമെന്നും പങ്കുവെച്ചു. ‘ഗാർഗി’യിലെ റോൾ സായി പല്ലവിയെക്കാൾ നന്നായി ചെയ്യാൻ മറ്റാർക്കും കഴിയില്ല എന്നും ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചു. ‘ഗാർഗി’ തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രമാണ്.

അതേസമയം, ചിത്രത്തിന്റെ സഹനിർമ്മാതാവായ പ്രവേശിക്കുന്ന ആവേശം ഐശ്വര്യ ലക്ഷ്മി മുൻപ് പങ്കുവെച്ചിരുന്നു. ‘ഞങ്ങളുടെ ഗാർഗിയെക്കുറിച്ച് അഭിമാനിക്കുന്നു.. നിങ്ങളെ അറിയാനും നിങ്ങളോടൊപ്പം പ്രവർത്തിക്കാനും കഴിയുന്നത് ഒരു ബഹുമതിയായി ഞാൻ പറയട്ടെ. ഗൗതം ചന്ദ്രൻ, നിങ്ങൾ മാന്ത്രികനാണ്! എനിക്കറിയാവുന്ന ഏറ്റവും മികച്ച മനുഷ്യനും മികച്ച സംവിധായകനും. ഗാർഗിയെ നിങ്ങളുടെ രണ്ടാമത്തെ പ്രോജക്ടായി തിരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നു. നിങ്ങളെ ഒരു സുഹൃത്ത് എന്ന് വിളിക്കുന്നതിൽ അഭിമാനിക്കുന്നു. കൂടാതെ, “നിർമ്മാതാവ്” എന്ന നിലയിൽ എന്റെ ആദ്യ ചിത്രം. ഭാവിയിലും ഇത്തരം വിസ്മയിപ്പിക്കുന്ന കഥകളുടെ ഭാഗമാകാൻ എനിക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു.

Read Also; പഠിപ്പിക്കാൻ വിദ്യാർത്ഥികളില്ല; 33 മാസത്തെ ശമ്പളമായ 24 ലക്ഷം തിരികെ നൽകി യൂണിവേഴ്‌സിറ്റി പ്രൊഫസർ

ഈ സിനിമ അടിസ്ഥാനപരമായി ഞങ്ങൾക്ക് ഒരു കുടുംബബന്ധമാണ്. എന്റെ സഹോദരൻ ഗോവിന്ദ് വസന്ത സംഗീതം നിർവ്വഹിക്കുന്നു, അനന്ത പത്മനാഭൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കൂടാതെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും അഖിലും വേദയും ഉൾപ്പെട്ട മറ്റെല്ലാ വ്യക്തികളും ഗാർഗിയിൽ പകരം വയ്ക്കാനില്ലാത്തവരാണ്. ഞങ്ങളുടെ സിനിമയെ ഞാൻ ബാക്കി പറയട്ടെ. ഉടൻ നിങ്ങളിലേക്ക് വരുന്നു ..’ഐശ്വര്യ ലക്ഷ്മി കുറിക്കുന്നു.

Story highlights- gargi movie trailer