‘കനിവോടെ വാഴുന്ന മിഖായേൽ മാലാഖ..’- ശ്രദ്ധനേടി ‘കടുവ’ സിനിമയിലെ ഗാനം
പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കടുവ’ കേരള ബോക്സോഫീസിൽ വിസ്മയങ്ങൾ സൃഷ്ടിച്ചുകൊണ്ട് അതിന്റെ വിജയയാത്ര തുടരുകയാണ്. ‘കടുവ’ അതിന്റെ ആറാം ദിനം പിന്നിടുമ്പോൾ ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് . കുടമറ്റം പള്ളി എന്നുതുടങ്ങുന്ന ഗാനം പാലായിലെ ക്രിസ്ത്യൻ കുടുംബാംഗങ്ങളിലെ ആഘോഷങ്ങളും വിശേഷങ്ങളുമൊക്കെ നിറഞ്ഞതാണ്.
സന്തോഷ് വർമ്മയുടെ വരികൾക്ക് ജയ്ക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. വിജയ് യേശുദാസ്, ശ്വേതാ അശോക്, സച്ചിൻ രാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.
ലിസ്റ്റിന് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
Read Also: നൃത്തം ചെയ്യുന്നെങ്കിൽ ഇങ്ങനെവേണം; അതിമനോഹര ചുവടുകളുമായി അമ്പരപ്പിച്ച് ഒരു സ്ത്രീ- ഹൃദ്യമായ കാഴ്ച
2013-ല്‍ തിയേറ്ററുകളിലെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017-ല്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.
Story highlights- kaduva movie christmas song