“പാലാപ്പള്ളി തിരുപ്പള്ളി..”; കടുവയിലെ ഹിറ്റ് ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്‌ത്‌ അണിയറപ്രവർത്തകർ

July 30, 2022

കേരളത്തിലെ തിയേറ്ററുകളെ ഇളക്കി മറിച്ച് പ്രദർശനം തുടരുകയാണ് പൃഥ്വിരാജിന്റെ കടുവ. വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയം നേടിക്കൊണ്ടിരിക്കുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മറ്റ് ഭാഷകളിലും മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ചിത്രം വിജയകരമായി പ്രദർശനം തുടരുന്ന ഈ സമയത്ത് ചിത്രത്തിലെ വലിയ ഹിറ്റായ “പാലാപ്പള്ളി തിരുപ്പള്ളി..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്‌തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമയുടെ ക്ലൈമാക്‌സ് സംഘട്ടന രംഗത്തിൽ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം നൽകുന്നതിൽ ഗാനം വഹിച്ച പങ്ക് ചെറുതല്ല.

Read More: “ആക്ഷൻ പറഞ്ഞു, ലാലേട്ടനെ ചവിട്ടി, സഹദേവൻ നെഞ്ചുമടിച്ച് താഴെ..”; ദൃശ്യത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ രസകരമായ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് ഷാജോൺ

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് കടുവ നേടിയത്. 25 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം നേടിയത്. ഈ വർഷം റിലീസിനെത്തിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയുടെ ഓപ്പണിങ് കളക്ഷനാണ് കടുവ മറികടന്നത്. എട്ട് ദിവസം കൊണ്ട് ജനഗണമന നേടിയ കളക്ഷൻ വെറും നാല് ദിവസം കൊണ്ടാണ് കടുവ നേടിയത്.

പൃഥ്വിരാജ് ചിത്രമായ ആദം ജോണിന്റെ സംവിധായകൻ കൂടിയായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

Story Highlights: Kaduva palappally video song released