ഇതൊക്കെ സിംപിൾ അല്ലേ; ദേശീയഗാനം പാടി പൊട്ടിച്ചിരിപ്പിച്ച് കുരുന്ന്

July 4, 2022

കുരുന്നുകളുടെ നിഷ്കളങ്കമായ കളിയും ചിരിയും മാത്രമല്ല കൗതുകം നിറയ്ക്കുന്ന അവരുടെ സംസാരവും പാട്ടുകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ദേശീയ ഗാനം പാടുന്ന ഒരു കുഞ്ഞുമോൻ. സൈക്കിൾ ഓടിക്കുന്നതിനിടെയിൽ ദേശീയഗാനം പാടാൻ തുടങ്ങിയ ഈ കുരുന്ന്, സൈക്കിൾ നിർത്തിയിട്ട ശേഷം കൈയൊക്കെ കെട്ടിനിന്നാണ് ദേശീയ ഗാനമാലപിച്ചുതുടങ്ങുന്നത്, എന്നാൽ ഇടയ്ക്ക് വാക്കുകൾ തെറ്റിപോയെന്ന് തോന്നിയപ്പോൾ പിന്നെയും പാടിനോക്കുന്നതും അവസാനം ഇതൊക്കെ തനിക്ക് സിംപിൾ അല്ലേ എന്ന മട്ടിൽ രസകരമായ രീതിയിൽ എങ്ങനെയൊക്കെയോ പാടി അവസാനിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. എന്നാൽ കുഞ്ഞ് പാടിത്തുടങ്ങുമ്പോൾ മുതൽ ഈ ബാലന്റെ ലിറിക്‌സ് കേട്ട് പിന്നിൽ നിൽക്കുന്ന ആൾ ചിരിക്കുന്നതും അവസാനം ചിരിച്ച് ചിരിച്ച് ഇരുന്നുപോകുന്നതുമെല്ലാം കാഴ്ചക്കാരിൽ ചിരി പടർത്തുന്നുണ്ട്.

അതേസമയം വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ ഈ ചെറിയ പ്രായത്തിൽ ഇത്രയുമെങ്കിലും അവൻ പാടിയല്ലോ എന്ന് പറയുന്നവരും, ഈണമെങ്കിലും അവൻ തെറ്റിച്ചില്ലല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുന്നവരുമൊക്കെ ഒരുപാടുണ്ട്. ഒരു വരിപോലും കൃത്യമായി പാടിയില്ലെങ്കിലും വളരെ ഗൗരവത്തോടെ ദേശീയഗാനം ആലപിക്കുന്ന ഈ കുഞ്ഞിന്റെ കോൺഫിഡൻസിനെ പ്രശംസിക്കുന്നവരും ഒരുപാടുണ്ട്.

Read also: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

അതേസമയം ആദി എന്നാണ് ഈ കുരുന്നിന്റെ പേര്. ‘ഇവനാള് പുലിയാണ് കേട്ടോ’ എന്ന അടിക്കുറുപ്പോടെയാണ് ഈ കുഞ്ഞിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം കുരുന്നിന് ആശംസകളുമായി എത്തുന്നവർക്കൊപ്പം ഇത് അവനൊരു പ്രോത്സാഹനം ആകട്ടെ, കുഞ്ഞുങ്ങളുടെ കലാ കായിക വിനോദങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കപ്പെടുന്നത് കുട്ടികൾക്ക് വലിയ സന്തോഷം നൽകുമെന്നും ഇത് അവർക്ക് ഒരു പ്രചോദനം ആകുമെന്നുമാണ് പലരും കുറിയ്ക്കുന്നത്.

Read also: വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ, രസകരമായ വിഡിയോ

വൈറലായ വിഡിയോ കാണാം:

Story highlights: kid singing national anthem makes social media laugh loud

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!