ഇഷ്ടമില്ലാത്ത കാര്യത്തിന് അച്ഛനമ്മമാർ നിർബന്ധിച്ച് വിട്ടാൽ; ബോക്‌സിങ് പഠനത്തിനിടെ രസകരമായ ഒരു കാഴ്ച

July 15, 2022

ചെറുപ്പത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇഷ്ട്ടങ്ങളും കഴിവുകളും നോക്കാതെ പലതിനും ചേർക്കുന്ന മാതാപിതാക്കൾ. പാട്ട്, നൃത്തം, പെയിന്റിംഗ്, സ്‌പോർട്‌സ് അല്ലെങ്കിൽ കരാട്ടെ തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിരവധി ക്ലാസുകളിലേക്ക് അയക്കുന്നത് ഒരു സർവ്വ സാധാരണ കാഴ്ചയാണ്. സ്കൂളിലെ ഒരു നീണ്ട ദിവസത്തിനുശേഷം ആ ക്ലാസിലേക്ക് പോകുന്നത് മടുപ്പ് നിറഞ്ഞ ഒന്നായിരുന്നു പലർക്കും. ഇത്തരം അനുഭവങ്ങളുള്ളവരിൽ ചിരിപടർത്തുന്ന ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ട്വിറ്ററിൽ പങ്കിട്ട വിഡിയോയിൽ, കിക്ക്ബോക്സിംഗ് ക്ലാസിൽ ഒരു കൊച്ചുകുട്ടി പരിശീലിക്കുന്നത് കാണാം. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോഴുണ്ടാകുന്ന നിരാശയും ഏതാണ്ട് കരച്ചിലിന്റെ വക്കിലുള്ളതുമായ മുഖത്തോടെ ഗിയറിൽ മൃദുവായി പഞ്ച് ചെയ്യുന്നത് വിഡിയോയിൽ കാണാം. ‘നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ എന്തെങ്കിലും ചെയ്യാൻ നിർബന്ധിക്കുമ്പോൾ’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ കുട്ടി തങ്ങളുടെ ബാല്യകാലത്തിന്റെ പ്രതിനിധിയാണെന്നു പലരും രസകരമായി കമന്റ് ചെയ്തു. അടുത്തിടെ ഒട്ടേറെ രസകരങ്ങളായ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. സ്‌കൂളിലെ ആദ്യദിനത്തിൽ കരഞ്ഞുകൊണ്ട് ഓടുന്ന ഒരു കുട്ടിയുടെ വിഡിയോ വളരെയധികം ശ്രദ്ധേയമായിരുന്നു.

Read Also: സ്മാർട്ട് ഫോണിൽ സ്ക്രോൾ ചെയ്ത് ചിത്രങ്ങൾ കാണുന്ന കുരങ്ങന്മാർ- രസകരമായ വിഡിയോ

ക്ലാസ്റൂമിലെക്ക് അമ്മയുടെ ഒക്കത്തിരുന്നു വന്ന കുട്ടിയെ ‘അമ്മ ക്ലാസ്റൂമിൽ നിർത്തുന്നത് കാണാം. താഴെ നിർത്തിയതിനൊപ്പം തന്നെ കരഞ്ഞുകൊണ്ട് ഗേറ്റിലേക്ക് ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു കുട്ടി. തൊട്ടുപിന്നാലെ അമ്മയും. ഒരു കുഞ്ഞ് ‘ടോം ആൻഡ് ജെറി’ ഓട്ടമത്സരത്തിനൊടുവിൽ കുട്ടിയെ വീണ്ടും എടുത്തുകൊണ്ട് ക്ലാസ്സിലേക്ക് വരികയാണ് അമ്മ. വളരെ രസകരമാണ് ഈ ഓട്ടം. പലർക്കും അവരവരുടെ കുട്ടിക്കാലവും മക്കളുടെ ആദ്യ ദിനവുമെല്ലാം ഈ വിഡിയോ കാണുമ്പോൾ ഓർമ്മവരും. 

Story highlights- Little boy’s hilarious expression in kickboxing