ചിത്രപുരിയുടെ കഥയുമായി മലയാളത്തിലെ ആദ്യ ടൈം ട്രാവലർ ചിത്രം- ‘മഹാവീര്യർ’ ട്രെയ്‌ലർ

July 9, 2022

പരീക്ഷണ ചിത്രങ്ങളുടെ കാലമാണ് മലയാളസിനിമയിൽ ഇനി. അക്കൂട്ടത്തിൽ വരാനിരിക്കുന്ന ഏറ്റവും പ്രതീക്ഷ സമ്മാനിക്കുന്ന ചിത്രമാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ. ഇതിഹാസത്തിന്റെ മേമ്പൊടിയിൽ ഒരുക്കിയ ഫാന്റസി ഡ്രാമയുടെ കൗതുകകരമായ ട്രെയിലർ നിർമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രപുരി എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ പണ്ട് നടന്ന ചില സംഭവങ്ങൾ ഓർക്കാൻ ഒരു വ്യക്തിയോട് ആവശ്യപ്പെടുന്ന കോടതിമുറി സീക്വൻസോടെയാണ് ‘മഹാവീര്യർ’ ട്രെയ്ലർ ആരംഭിക്കുന്നത്. പണ്ട് നടന്ന ചില നിഗൂഢതകൾ അനാവരണം ചെയ്യാൻ ഇപ്പോഴത്തെ കാലത്തെ കഥാപാത്രങ്ങൾ ശ്രമിക്കുന്ന രണ്ട് കഥാ സന്ദർഭങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു.

ചില മാന്ത്രിക ശക്തികളുള്ള ഒരു സന്യാസിയുടെ വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്. മുൻകാലത്ത് ഒരു രാജകുമാരനായിരുന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. രണ്ട് കാലഘട്ടത്തിലെ കഥയിലും നിവിൻ പൊളി ഉണ്ട്. അതിനാൽ തന്നെ ഒരു ടൈം ട്രാവലർ കൂടിയാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

‘മഹാവീര്യർ’ മോളിവുഡ് സംവിധായകൻ എബ്രിഡ് ഷൈൻ വ്യക്തമായി ലക്ഷ്യമിടുന്നത് കോടതി, ടൈം ട്രാവൽ, ഇൻവെസ്റ്റിഗേഷൻ, റൊമാൻസ് എന്നിവഎല്ലാം ചേർന്നൊരു ചിത്രമാണ് മഹാവീര്യർ. മലയാളി പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപശ്ചാത്തലമാണ് ചിത്രം അവതരിപ്പിക്കുന്നത്.

Read Also; അച്ഛനും സഹോദരനും ശേഷം അഖിൽ സത്യനും സംവിധാനരംഗത്തേക്ക്; കൗതുകമുണർത്തി ‘പാച്ചുവും അത്ഭുതവിളക്കും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘1983’, ‘ആക്ഷൻ ഹീറോ ബിജു’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘മഹാവീര്യർ’. ‘മഹാവീര്യർ’ എന്ന ചിത്രത്തിലൂടെയാണ് ഷാൻവി ശ്രീവാസ്തവ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ലാൽ, സിദ്ദിഖ്, ലാലു അലക്സ്, കലാഭവൻ പ്രജോദ്, വിജയ് മേനോൻ, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Story highlights- ‘Mahaveeryar’ trailer