കല്യാണമേളവുമായി ‘ചോലപ്പെണ്ണേ..’; ‘മലയൻകുഞ്ഞ്’ സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു

July 29, 2022

മഹേഷ് നാരായണന്റെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ചിത്രമാണ് മലയൻകുഞ്ഞ്.  രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. റിലീസിന് ശേഷം ചിത്രത്തിലെ മനോഹരമായ ഒരു ഗാനം എത്തി.

എ ആർ റഹ്‌മാൻ വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഈണം പകർന്ന ഗാനമാണ് മലയൻകുഞ്ഞിലേത്. വിനായക് ശശികുമാർ രചിച്ച ഹൃദയസ്പർശിയായ വരികൾക്ക് വിജയ് യേശുദാസാണ് ശബ്ദം നൽകിയിരിക്കുന്നത്. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

Read Also: 40 അടി താഴ്ചയിൽ ഒരുക്കിയ സെറ്റ്, ആത്മസമർപ്പണത്തോടെ ഫഹദ്; ‘മലയൻകുഞ്ഞ്’- ബിഹൈൻഡ് ദി സീൻ വിഡിയോ

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് സിനിമ. അതേസമയം ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. പുഷ്പ 2,  പാച്ചുവും അത്ഭുതവിളക്കും തുടങ്ങി നിരവധി ചിത്രങ്ങളും ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം, മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ഫഹദ് ചികിത്സയിലായിരുന്നു. സാഹസിക രംഗങ്ങളുള്ളതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷ ചിത്രം സമ്മാനിക്കുന്നുണ്ട്.

Story highlights- malayankunju movie cholappenne