കണ്ണടച്ച് തുറക്കുംമുൻപേ ടിക്കറ്റ് റെഡിയാണ്; അതിവേഗം ടിക്കറ്റ് എടുത്തുനൽകുന്ന റെയിൽവേ ഉദ്യോഗസ്ഥൻ, വിഡിയോ വൈറൽ
ചില ആളുകളെ സംബന്ധിച്ച് അവർ സ്ഥിരമായി ചെയ്യുന്ന ജോലികൾ അവർക്ക് വളരെ നിസാരമാണ്. നിമിഷം നേരം മതി തങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും അത്തരത്തിൽ വളരെ വേഗത്തിൽ തന്റെ ജോലികൾ പൂർത്തിയാക്കുന്ന ഒരു റെയിൽവേ ഉദ്യോഗസ്ഥന്റെ ചിത്രങ്ങളും വിഡോകളുമാണ്. കണ്ണടച്ച് തുറക്കും മുൻപേ വെൻഡിങ് മെഷീനിലൂടെ ടിക്കറ്റ് എടുത്ത് നൽകുകയാണ് ഇദ്ദേഹം. പതിനഞ്ച് സെക്കന്റിനുള്ളിൽ മൂന്ന് ടിക്കറ്റുകൾ എടുത്ത് നൽകിയ ശേഷം അദ്ദേഹം വെറുതെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പൊതുവെ റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ വലിയ നീണ്ട ക്യൂ കാണാം. അത്തരക്കാർക്ക് വലിയ ആശ്വാസമാകുകയാണ് ഈ ഉദ്യോഗസ്ഥൻ, കാരണം കണ്ണടച്ച് തുടയ്ക്കും മുൻപാണ് അദ്ദേഹം ആളുകൾക്ക് അവരുടെ ആവശ്യപ്രകാരം യാത്രചെയ്യുന്ന സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ എടുത്ത് നൽകുന്നത്.
അതേസമയം ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ എന്നോ, എന്താണ് അദ്ദേഹത്തിന്റെ പേര് എന്നോ വ്യക്തമല്ല. ‘യു ആർ സംവൺ സ്പെഷ്യൽ’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ വളരെ എളുപ്പത്തിൽ ടിക്കറ്റ് എടുക്കുന്ന അദ്ദേഹം ഒരു യാത്രക്കാരനിൽ നിന്നും പോകേണ്ട സ്ഥലത്തേക്കും മറ്റുമുള്ള വിശദാംശങ്ങൾ ചോദിച്ച ശേഷം അവർക്ക് ടിക്കറ്റ് എടുത്തുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത ആളോട് വിശദാംശങ്ങൾ ചോദിക്കുന്നതും നിമിഷനേരത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നതും കാണാം.
Read also: വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ, രസകരമായ വിഡിയോ
അതേസമയം ടിക്കറ്റ് ലഭിക്കുന്നതിനായി ക്യൂവിൽ നിൽക്കുന്ന ആളുകൾക്ക് മുഴുവൻ അത്ഭുതമാകുകയാണ് ഇദ്ദേഹം. വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടെത്തുന്നത്. തിരക്കുള്ള ആളുകൾക്ക് മുഴുവൻ ആശ്വാസമാകുകയാണ് അദ്ദേഹം എന്നാണ് ചില ആളുകൾ വിഡിയോയ്ക്ക് താഴെ കുറിയ്ക്കുന്നത്. ‘മനുഷ്യനും യന്ത്രവും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ‘എന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തികൊണ്ടും ആളുകൾ എത്തുന്നുണ്ട്.
Somewhere in Indian Railways this guy is so fast giving tickets to 3 passengers in 15 seconds. pic.twitter.com/1ZGnirXA9d
— Mumbai Railway Users (@mumbairailusers) June 28, 2022
Story highlights: Man prints tickets within seconds video goes viral