40 വർഷം പഴക്കമുള്ള ബനാറസി സാരിയിൽ പൂർണിമ ഒരുക്കിയ വസ്ത്രം; ശ്രദ്ധനേടി മഞ്ജു വാര്യരുടെ ലുക്ക്
മഞ്ജു വാര്യർ മലയാളികളുടെ പ്രിയങ്കരിയായി നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അഭിനയലോകത്തുനിന്നും പതിനാലു വർഷത്തെ ഇടവേള ഉണ്ടായിട്ടും താരത്തോടുള്ള സ്നേഹത്തിനും ആരാധനയ്ക്കും കുറവുണ്ടായിട്ടില്ല. കരിയറായാലും വ്യക്തിത്വമായാലും നടി പലർക്കും പ്രചോദനമാണ്. മാത്രമല്ല, മഞ്ജു വാര്യർ ഒരു ഫാഷൻ പ്രേമി കൂടിയാണ്. ഇപ്പോഴിതാ, മഞ്ജു വാര്യരുടെ ഒരു ട്രഡീഷണൽ- മോഡേൺ ലുക്ക് ശ്രദ്ധനേടുകയാണ്.
അപ്സൈക്കിൾ ചെയ്ത ബനാറസി സാരിയിലൊരുക്കിയ സൽവാർ ആണ് മഞ്ജു വാര്യർ അണിഞ്ഞിരുന്നത്. ഈ ബനാറസി സാരിക്ക് 40 വർഷം പഴക്കമുണ്ടായിരുന്നു. അത് കുർത്ത സെറ്റാക്കി മാറ്റിയാണ് നടി അണിഞ്ഞത്. കാരറ്റ് റെഡ് നിറത്തിലുള്ള സാരി കുർത്തയിൽ മഞ്ജു വാര്യർ തികച്ചും മനോഹാരിയായിരുന്നു. മഞ്ജു വാര്യരുടെ ഉറ്റസുഹൃത്തും അഭിനേതാവും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്താണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്.
അതേസമയം, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ജാക്ക് എൻ’ ജിൽ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ അവസാനമായി അഭിനയിച്ചത്. അജിത്ത് നായകനായ ‘എകെ 61’, ‘വെള്ളരി പട്ടണം’, ‘ആയിഷ’, ബോളിവുഡ് ചിത്രം ‘അമ്രികി പണ്ഡിറ്റ്’ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിലാണ് മഞ്ജു വേഷമിട്ടിരിക്കുന്നത്.
Read Also; ആക്ഷൻ രംഗങ്ങളിൽ അതിശയിപ്പിച്ച രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ മേക്കിങ് വിഡിയോ
മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്.
Story highlights- manju warrier’s 40 year old banarasi saree kurta