‘ഫഹദ് സാറിന്റെ മാസ്റ്റർപീസ്..’; മലയൻകുഞ്ഞിന് വലിയ പ്രശംസയുമായി തമിഴ് സംവിധായകൻ മാരി സെൽവരാജ്
പ്രേക്ഷകർക്ക് ഏറ്റവും മികച്ച തിയേറ്റർ അനുഭവം നൽകി വിജയകരമായി പ്രദർശനം തുടരുകയാണ് ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ്. വലിയ നിരൂപക പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. മികച്ച തീയേറ്റർ അനുഭവമാണ് ചിത്രം നൽകുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്.
ഇപ്പോൾ മലയൻകുഞ്ഞിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സംവിധായകൻ മാരി സെൽവരാജ്. പരിയേറും പെരുമാൾ, കർണ്ണൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മാരി സെൽവരാജ്. ഫഹദിന്റെ അടുത്ത തമിഴ് ചിത്രമായ മാമന്നന്റെ സംവിധായകൻ കൂടിയാണ് മാരി സെൽവരാജ്.
“ഫഹദ് സാറിന്റെ ഗംഭീര പ്രകടനവും ഏ.ആർ.റഹ്മാൻ സാറിന്റെ വേട്ടയാടുന്ന സംഗീതവും റിയലിസ്റ്റിക് മേക്കിങ്ങും ഒക്കെയായി പല നിലകളിലും വെളിപ്പെടുത്തൽ സ്വഭാവമുള്ള ഒരു സിനിമയാണ് മലയൻകുഞ്ഞ്. മികച്ച സാങ്കേതിക പ്രവർത്തകർ ഉള്ളപ്പോൾ മാത്രം സാധ്യമായ ഒന്നാണ് അത്. ഏറ്റവും മികച്ച തിയേറ്റർ അനുഭവമാണ് ചിത്രം. അണിയറ പ്രവർത്തകർക്ക് എല്ലാ ആശംസകളും” – മാരി സെൽവരാജ് ട്വീറ്റ് ചെയ്തു.
#Malayankunju is revelatory in so many terms from its sensitive story, @twitfahadh sir’s masterly performance,@arrahman sir’s haunting score & a realistic making which is only possible with an extraordinary technicalcrew. It is a great theatre experience. Best wishes to the team. pic.twitter.com/6ks5YShI40
— Mari Selvaraj (@mari_selvaraj) July 25, 2022
അതേ സമയം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജൂലൈ 22 നാണ് മലയൻകുഞ്ഞ് തിയേറ്ററുകളിൽ എത്തിയത്. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മലയൻകുഞ്ഞ്. ഒരു സര്വൈവല് ത്രില്ലറായ ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ‘മാലിക്കും’ ‘ടേക് ഓഫും’ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ്.
Story Highlights: Mari selvaraj praise for malayankunju