അച്ഛന്റെ ഹിറ്റ് പാട്ട്, ചാക്കോച്ചന്റെ ഹിറ്റ് ചുവടുകൾ; ‘ദേവദൂതർ പാടി’ ഗാനത്തിന് ചുവടുവെച്ച് ദുൽഖർ സൽമാൻ

July 28, 2022

കുഞ്ചാക്കോ ബോബൻ നായകനായി വരാനിരിക്കുന്ന റിലീസാണ് ‘ന്നാ താൻ കേസ് കൊട്’. ഈ സിനിമയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയം. കാരണം ചാക്കോച്ചന്റെ ലുക്ക് മുതൽ ഡാൻസ് വരെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ‘കാതോട് കാതോരം’ എന്ന സിനിമയിലെ ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനെ ചുവടുവയ്ക്കുന്നത് വളരെയധികം ശ്രദ്ധനേടിയിരുന്നു. കുഞ്ചാക്കോ ബോബന്റെ ഉല്ലാസകരമായ രസകരമായ ചേഷ്ടകളോടെയുള്ള ഡാൻസ് ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ, സീതാ രാമം പ്രൊമോഷൻ പരിപാടിക്കിടെ കുഞ്ചാക്കോ ബോബന്റെ ചുവടുകളുമായി ചിരി പടർത്തുകയാണ് ദുൽഖർ സൽമാൻ. അച്ഛന്റെ ഗാനത്തിന് കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചുവടുകൾ പകർത്തുകയാണ് ദുൽഖർ സൽമാൻ. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം കുഞ്ചാക്കോ ബോബൻ എത്തുന്ന പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിൽ എത്തും. 

അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. മോഷ്ടാവാണ് ഈ കഥാപാത്രം. വേറിട്ട ലുക്കിലുമാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ലുക്ക് സിനിമാസ്വാദകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ സൂപ്പർ ഡീലക്സ് ഫെയിം ഗായത്രി ശങ്കർ നായികയായി എത്തുമ്പോൾ മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ നടൻ രാജേഷ് മാധവൻ ഒരു പ്രധാന സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓഡിഷനിലൂടെ തിരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

Read Also: ഉറക്കത്തിൽ ആരോ തട്ടിവിളിച്ചു; നോക്കുമ്പോൾ തുമ്പിക്കൈ- രസകരമായ കാഴ്ച

കരിയറിൽ ഒരു ചോക്ലേറ്റ് നായകനായാണ് തുടക്കമെങ്കിലും താരം വഴിമാറി സഞ്ചരിച്ചുകഴിഞ്ഞു. ഒട്ടേറെ സമകാലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളുടെയും ത്രില്ലർ ചിത്രങ്ങളുടെയും ഭാഗമായി കഴിഞ്ഞു കുഞ്ചാക്കോ ബോബൻ. അതേസമയം, ‘എന്താടാ സജി’, ‘നീലവെളിച്ചം’, ‘പത്മിനി’, ‘ഒറ്റ്’, ‘അറിയിപ്പ്’, ‘2403 ഫീറ്റ്’ എന്നിങ്ങനെ ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ‘ന്നാ, താൻ കേസ് കൊട്’ എന്ന ചിത്രമാണ് ഇനി റിലീസിന് ഒരുങ്ങുന്നത്.

Story highlights- dulquer salmaan imitates kunchacko boban’s viral steps