കനത്ത മഴയിൽ കുത്തിയൊലിക്കുന്ന തൊമ്മൻകുത്ത് പുഴയിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ- വിഡിയോ
പ്രായം തോല്പിക്കുന്ന ചുറുചുറുക്കാണ് നടൻ മോഹൻലാലിൻറെ മുഖമുദ്ര. ഏതുതരത്തിലുള്ള വേഷവും അനായാസം അവതരിപ്പിക്കാൻ അറുപത്തിരണ്ടാം വയസിലും അസാമാന്യ പാടവമാണ് ഈ മഹാനടന്. ഇപ്പോഴിതാ, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിനായി തൊമ്മൻകുത്ത് പുഴയിൽ ചങ്ങാടം തുഴയുന്ന മോഹൻലാലിൻറെ വിഡിയോ ശ്രദ്ധനേടുകയാണ്.
കനത്ത മഴയിൽ കുത്തിയൊലിക്കുകയാണ് തൊമ്മൻകുത്ത് പുഴ. അതിനെയൊന്നും വകവയ്ക്കാതെ ഡ്യൂപ്പിന്റെ സഹായമില്ലാതെ അതിസാഹസികമായി ആണ് മോഹൻലാൽ ഈ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ കലയോടുള്ള അഭിനിവേശത്തിനും അർപ്പണബോധത്തിനുമാണ് കൈയടി ഉയരുന്നത്.
വേറിട്ട കഥാപാത്രങ്ങളിലൂടെ മനസ് കവർന്ന താരമാണ് മോഹൻലാൽ. 44 വർഷത്തെ തന്റെ കരിയറിൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ് ഇദ്ദേഹം. ഒരു സൂപ്പർതാര പരിവേഷമില്ലാതെ ആളുകളോട് ഇടപഴകുന്ന മോഹൻലാൽ പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്.
#OlavumTheeravum Shooting Started At its Hvy Rain 🌧️🥶#Lalettan 👏😲🔥@Mohanlal #Mohanlal pic.twitter.com/cWzkhAEN7m
— 𝓟𝓻𝓪𝓿𝓮𝓮𝓝 (@Praveen09606199) July 9, 2022
അടുത്തിടെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ നിന്നുള്ള ഒരു രംഗവും ശ്രദ്ധനേടിയിരുന്നു. മറ്റുതാരങ്ങളുടെ ഷോട്ടിൽ സഹായിയായി പ്രവർത്തിക്കുകയാണ് താരം. ഒപ്പം നിൽക്കുന്നവരുടെ ക്ഷേമവും മോഹൻലാൽ അന്വേഷിക്കുന്നത് കാണാം. അതുപോലെ തന്നെ സംവിധായകൻ ജീത്തുവിനോട് എങ്ങനെയാണ് ആ ഷോട്ട് വരേണ്ടത് എന്നതിനെക്കുറിച്ചും വിശദമായി തിരക്കുന്നു.
Read Also: ആക്ഷൻ രംഗങ്ങളിൽ അതിശയിപ്പിച്ച രാം ചരണും ജൂനിയർ എൻടിആറും; ആർആർആർ മേക്കിങ് വിഡിയോ
അതേസമയം, മലയാള സിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച് ബോളിവുഡിലും വെന്നിക്കൊടി പാറിച്ച സംവിധായകനാണ് പ്രിയദർശൻ. ഒരു ഇടവേളയോടെയാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്. ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയാണ് പ്രിയദർശൻ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്.
Story highlights- mohanlal olavum theeravum location video