മൈജിയുടെ പുതിയ ഷോറൂമുകൾ തുറന്നു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകൾ

July 14, 2022

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ രണ്ട് ഷോറൂമുകൾ കാസർഗോഡ് ഉപ്പളയിലും മലപ്പുറത്ത് ചെമ്മാടും പ്രവർത്തനം ആരംഭിച്ചു. കൂടാതെ ആകർഷകമായി നവീകരിച്ച ഷോറൂം കോഴിക്കോട് നരിക്കുനിയിൽ പ്രവർത്തനമാരംഭിച്ചു. ചെമ്മാട് ഷോറൂമിന്റെ ഉദ്ഘാടനം മിനിസ്‌ക്രീനിലൂടെ പ്രശസ്‌തനായ ഡോ. റോബിൻ രാധാകൃഷ്ണനും നരിക്കുനി ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം നൂറിൻ ഷെരീഫും നിർവഹിച്ചു. മൈജി ചീഫ് ബിസ്നസ് ഡെവലപ്പ്മെന്റ് ഓഫീസർ അനീഷ് സി.ആർ, സെയിൽസ് വിഭാ​ഗം ജി.എം കെ. രതീഷ് , ഓപ്പറേഷൻസ് ജി.എം കൃഷ്ണ കുമാർ, അപ്ലയൻസസ് ജി.എം. സുധീഷ്, എ.ജി.എം. ഫിറോസ് കെ.കെ, ആർ.ബി.എം. സമീർ എ.കെ, പർച്ചൈസ് ഹെഡ് ഷംസീർ ബാബു, അക്സസറീസ് പർച്ചേസ് ഹെഡ് വഹാബ്, ബി.ഡി.എം. മനു വർഗീസ് മാത്യു എന്നിവർ ചെമ്മാട് ഷോറൂമിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

മൈജിയുടെ കാസർഗോഡ് ജില്ലയിലെ മൂന്നാം ഷോറൂമിന്റെ ഉദ്ഘാടനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ ഉപ്പളയിൽ നിർവ​ഹിച്ചു. മൈജി ബിസ്നസ് ഹെഡ് സിജോ ജെയിംസ്, കപിൽ ദേവ് സീനിയർ മാനേജർ സി.ഒ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ബിനോയ്, കൺസ്യൂമർ ഫൈനാൻസ് അസി. മാനേജർ റിയാസ്, റീജിയണൽ ബിസിനസ് മാനേജർ ഷമീം, ബ്രാഞ്ച് മാനേജർ ബാബു, പ്രോഡക്ട് ഹെഡ് അജീഷ്, പ്രോഡക്ട് മാനേജർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.

മൊബൈൽ ഫോൺ, ടി.വി, എ.സി, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ഡിജിറ്റൽ ആക്സസറീസ് തുടങ്ങിയ ഗാഡ്ജറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം വിപുലമായി മൈജി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കിച്ചൺ അപ്ലയൻസസിന്റെ വലിയ കളക്ഷൻ ചെമ്മാട് ഷോറൂമിലുണ്ടായിരിക്കും. ഉല്പന്നങ്ങൾക്ക് കമ്പനി നൽകുന്ന ഓഫറുകൾക്ക് പുറമെ മൈജിയിൽ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളുമുണ്ട്. കൂടാതെ ഗാഡ്ജറ്റുകൾ വേഗത്തിലും വിശ്വാസ്യതയിലും സർവീസ് ചെയ്യുന്ന മൈജീ കെയറും ഷോറൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിലൂടെ ഏറ്റവും മികച്ച റിപ്പയർ & സർവീസും മൈജി ഉറപ്പുവരുത്തുന്നു.

എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള മൈജി എക്സ്ചേഞ്ച്, ബ്രാൻഡിന്റെ വാറന്റിക്ക് പുറമെ വളരെ കുറഞ്ഞ തുകയ്ക്ക് ഒരു കൊല്ലം അധിക വാറന്റി നൽകുന്ന മൈജി എക്സ്റ്റൻഡഡ് വാറന്റി, ഫോൺ പൊട്ടിയാലോ കേടുവന്നാലോ വെള്ളത്തിൽ വീണാലോ ഭീമമായ സർവീസ് ചാർജ്ജില്ലാതെ റിപ്പയർ ചെയ്യുന്നതിനും മോഷണം പോയാൽ ഡിപ്രീസിയേഷൻ തുക മാത്രം നൽകി പുതിയത് വാങ്ങാനും സഹായിക്കുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാനുകൾ എന്നിവയെല്ലാം മൈജി ഷോറൂമുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

Read More: ‘മൈജി’ സേവനങ്ങൾ ഇനി കാസർഗോഡും മലപ്പുറത്തും; നവീകരിച്ച കോഴിക്കോട് ഷോറൂമും പ്രവർത്തനമാരംഭിക്കുന്നു

വിവിധ ഫിനാൻസ് സ്കീമുകളും മൈജിയിൽ ലഭ്യമാണ്. മൈജി സൂപ്പർ ഇ.എം.ഐ വഴി ലോൺ, റിപ്പയർ ആൻഡ് സർവീസ് എന്നിവയ്ക്ക് പലിശരഹിത ലോൺ സൗകര്യം തുടങ്ങി വിവിധ സ്കീമുകളും പർച്ചേസുകൾക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്സൈറ്റിൽ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയൻസോടെ പ്രൊഡക്ടുകൾ പർച്ചേസ് ചെയ്യാം. ഓൺലൈൻ ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാൽ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങൾ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു. ഗുണമേന്മയുള്ള ഗാഡ്ജറ്റുകളുടെ മികച്ച കളക്ഷൻ ആകർഷകമായ വിലക്കുറവിൽ ഒരുക്കിയാണ് മൈജിയുടെ ഈ ഷോറൂമുകൾ പ്രവർത്തിക്കുന്നത്.

Story Highlights: New showrooms of my G inaugurated