‘മൈജി’ സേവനങ്ങൾ ഇനി കാസർഗോഡും മലപ്പുറത്തും; നവീകരിച്ച കോഴിക്കോട് ഷോറൂമും പ്രവർത്തനമാരംഭിക്കുന്നു

July 13, 2022

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ‘മൈജി’യുടെ പുതിയ ഷോറൂമുകൾ കാസർഗോഡും മലപ്പുറത്തും പ്രവർത്തനം ആരംഭിക്കുന്നു. ഉപ്പളയിലും, ചെമ്മാടുമുള്ള പുതിയ ഷോറൂമുകൾ ജൂലൈ 14 രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. നവീകരിച്ച കോഴിക്കോട് നരിക്കുനി ഷോറൂമും അന്നേദിവസം പ്രവർത്തനം ആരംഭിക്കും. വമ്പിച്ച ഓഫറുകളാണ് ഉദ്ഘാടന ദിനം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. (myG services now in Kasaragod and Malappuram)

മലപ്പുറം ചെമ്മാടുമുള്ള പുതിയ ഷോറൂമിൻ്റെ ഉദ്ഘാടനം ‘ബിഗ് ബോസ്’ ഫെയിം ഡോ. റോബിൻ രാധാകൃഷ്ണനും, നവീകരിച്ച നരിക്കുനി ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം നൂറിൻ ഷെരീഫും നിർവഹിക്കും. ഗുണമേന്മയുള്ള ഗാഡ്ജറ്റുകളുടെ മികച്ച കളക്ഷൻ, ആകർഷകമായ വിലക്കുറവിൽ ഒരുക്കിയാണ് മൈജിയുടെ ഷോറൂമുകൾ പ്രവർത്തനമാരംഭിക്കുന്നത്. മൊബൈൽ ഫോൺ, ടിവി, എസി ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ഡിജിറ്റൽ ആക്സസറീസ് തുടങ്ങി ഗാഡ്ജറ്റുകളും, ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം വിപുലമായി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കിച്ചൻ അപ്ലയൻസസിൻ്റെ വലിയ കളക്ഷൻ ചെമ്മാട് ഷോറൂമിൽ ഉണ്ടായിരിക്കും.

Read Also; പാത്രം മുതൽ തറവരെ വൃത്തിയാക്കാം; ശുചീകരണത്തിനായി വീട്ടിൽ തയ്യറാക്കാവുന്ന കൂട്ട് പങ്കുവെച്ച് നടി അദിതി ബാലൻ

നിരവധി ഇനോഗ്രൽ ഓഫറുകളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉത്പന്നങ്ങൾക്ക് കമ്പനി ഓഫറുകൾക്ക് പുറമെ മൈജിയിൽ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളും ഉണ്ട്. എന്തും എന്തിനോട് മാറ്റി വാങ്ങാനുള്ള മൈജി എക്സ്ചേഞ്ച്, മൈജി എക്സ്സ്റ്റൻഡഡ് വാറൻ്റി, മൈജി പ്രൊട്ടക്ഷൻ പ്ലാനുകൾ തുടങ്ങി നിരവധി ഓഫറുകൾ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗാഡ്ജറ്റുകൾ വേഗത്തിലും വിശ്വാസത്തിലും സർവീസ് ചെയ്യുന്ന ‘മൈജി കെയറും’ ഷോറൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. കൂടാതെ www.myg.in എന്ന വെബ്സൈറ്റിൽ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയൻസ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:
7034775599(നരിക്കുനി), 7909228811(ഉപ്പള), 7902880066(ചെമ്മാട്)

Story Highlights: myG services now in Kasaragod and Malappuram