ആമകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ..? കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കൺഫ്യൂഷനിലാക്കി ഒരു ചിത്രം
കണ്ണുകളെ കൺഫ്യൂഷനിലാക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിക്കാറുള്ളത്. നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ ഉണ്ട്. ഒരാൾ എന്താണോ ആ ചിത്രത്തിൽ ആദ്യം കാണുന്നത് എന്നതിനെ അടിസ്ഥാനമാക്കി അവരുടെ വ്യക്തിത്വം നിർവചിക്കപ്പെടാറുണ്ട്. അടുത്തിടെ ചുണ്ടിന്റെ ആകൃതിയിലുള്ള ഒരു ഇല്ല്യൂഷൻ ശ്രദ്ധേയമായിരുന്നു. ആ ചിത്രം ആദ്യം കണ്ടവർ അതൊരു മരത്തിന്റെ വേരുകൾ ആണെന്നും ഒരു പെൺകുട്ടിയുടെ മുഖമാണെന്നും വരണ്ടുകീറിയ ചുണ്ടുകൾ ആണെന്നുമൊക്കെയുമുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ ഇടങ്ങളെ കൺഫ്യൂഷനിലാക്കുകയാണ് ഒരു ചിത്രം.
കുറെ ആമകൾ കൂട്ടമായി നിൽക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിനിടെയിൽ നിന്നും ഒരു പാമ്പിനെ കണ്ടെത്തുക എന്നതാണ് പുതിയ ടാസ്ക്. പതിനഞ്ച് സെക്കന്റിനുള്ളിൽ പാമ്പിനെ കണ്ടെത്തിയാൽ നിങ്ങളൊരു റെക്കോർഡിന് ഉടമയായിരിക്കും എന്നാണ് ഈ ചിത്രം പങ്കുവെച്ച ഹംഗേറിയൻ കലാകാരനായ ഗെർഗെലി ദുഡാസ് പറയുന്നത്. ഈ ചിത്രം ആദ്യമായി പങ്കുവെച്ചത് അദ്ദേഹമാണ്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് ആളുകളോട് ചോദിക്കാറുള്ള വ്യക്തിയാണ് അദ്ദേഹം.
അതേസമയം ഈ ആമകൾക്കിടയിൽ നിന്നും പാമ്പിനെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇവയ്ക്കെല്ലാം ഒരേ ഷേപ്പും ഒരേ കളറുമാണ്. എന്നാൽ വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രം നാക്കുകൾ പുറത്തേക്ക് നീട്ടി ഇരിക്കുന്ന ഒരു പാമ്പിനെ കണ്ടെത്താൻ സാധിക്കും. ആമയുടെ തലകൾ എണ്ണി നോക്കിവേണം പാമ്പിനെ കണ്ടെത്താൻ.
Read also: ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്..? ഇനി ചിത്രങ്ങൾ പറയും നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച്…
അതേസമയം ഇത്തരം ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഏറെ കൗതുകം നിറയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് ദിവസവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കപ്പെടുന്നത്.
Story highlights: Optical Illusion Spot The Hidden Snake from tortoise