“നിന്റെ വാപ്പച്ചിയുടെ ആരാധകനായിരുന്നു, ഇപ്പോൾ നിന്റേയും..”; ദുൽഖർ സൽമാന് പിറന്നാളാശംസകളുമായി പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും

July 28, 2022

ഇന്ന് 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. സമൂഹമാധ്യമങ്ങൾ നിറയെ താരത്തിനുള്ള ആശംസകളാണ്. ആരാധകരും സിനിമ ലോകവും ഒരേ പോലെ തങ്ങളുടെ പ്രിയപ്പെട്ട ദുൽഖറിന് ആശംസകൾ നേരുകയാണ്.

ദുൽഖറിന് പിറന്നാളാശംസകൾ നേർന്ന് കൊണ്ട് നടൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇനിയും ഉയരത്തിൽ നീ പറക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് പൃഥ്വിരാജ് കുറിച്ചത്. സീതാരാമം എന്ന ദുൽഖറിന്റെ പുതിയ ചിത്രത്തിന് പൃഥ്വിരാജ് ആശംസകളും നേർന്നു.

അതേ സമയം ഹൃദ്യമായ ഒരു കുറിപ്പാണ് ദുൽഖറിന് പിറന്നാളാശംസ നേർന്ന് കൊണ്ട് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. “ഡിക്യു, നീ എന്താണ് എനിക്കെന്ന് പറയാന്‍ വാക്കുകള്‍ ഇല്ല. നിന്‍റെ വാപ്പച്ചിയുടെ ആരാധകനായിരുന്നു പണ്ടുമുതലേ. ഇപ്പോഴും എപ്പോഴും അങ്ങനെയാണ്. ഒരു മനുഷ്യന്‍ എന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിക്കുന്നത് നിന്നില്‍ നിന്നാണ്. ഒരു സുഹൃത്ത് എന്ന നിലയിലും മെച്ചപ്പെട്ട മനുഷ്യന്‍ എന്ന നിലയിലും ഒരു നല്ല മനുഷ്യനെന്ന നിലയിലും.

Read More: അച്ഛന്റെ ഹിറ്റ് പാട്ട്, ചാക്കോച്ചന്റെ ഹിറ്റ് ചുവടുകൾ; ‘ദേവദൂതർ പാടി’ ഗാനത്തിന് ചുവടുവെച്ച് ദുൽഖർ സൽമാൻ

നേരത്തെ സീതാരാമം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖർ ലുലു മാളിൽ വന്നിരുന്നു. അതിനിടയിൽ “ദേവദൂതർ..” എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനെ അനുകരിച്ച് ദുൽഖർ സൽമാൻ ചുവടുകൾ വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘സീതാരാമം.’ ദുൽഖർ പട്ടാളക്കാരനായി വേഷമിടുന്ന ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ദുൽഖറിന്റെ മേക്കോവറും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Story Highlights: Prithviraj and kunchako boban birthday wish for dulquer salman