സഹോദര സ്നേഹം പറഞ്ഞ് ‘പ്യാലി’; ആസ്വാദക ഹൃദയംതൊട്ട് ഗാനം
ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് പ്യാലി എന്ന ചിത്രം. സഹോദര സ്നേഹം പറയുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ള സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു.
ബാര്‍ബി ശര്‍മ്മ എന്ന അഞ്ച് വയസ്സുകാരിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. പ്യാലി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. പ്യാലിയുടെ സഹോദരൻ 14 വയസ്സുകാരനായി ജോര്‍ജ് ജേക്കബും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കിടയിലെ സ്നേഹവും ഇവര്‍ നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങളുമൊക്കെയാണ് സിനിമയില്‍ ആവിഷ്കരിക്കുന്നത്. നവാഗതരായ ബബിത-റിന് ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പ്യാലി.
Read also: നടൻ ജയറാമിന്റെ സഹോദരിയാണോ..? സുമ ജയറാമിനോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചിരുന്ന ചോദ്യം, ഉത്തരവുമായി ചലച്ചിത്രതാരം…
അതേസമയം സഹോദര സ്നേഹത്തിന്റെ ആഴം പ്രതിഫലിപ്പിച്ചുകൊണ്ടൊരുക്കിയിരിക്കുന്ന പ്യാലി മികച്ച ഒരു കുടുംബ ചിത്രമായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു ചെറിയ കുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സംവിധായക ദമ്പതികള്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് ഉറപ്പുവരുത്തിക്കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നതും. ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കലയ്ക്കും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രം കൂടിയാണ് പ്യാലി.
Read also: വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ, രസകരമായ വിഡിയോ
ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുക. എന്‍ എഫ് വര്‍ഗ്ഗിസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ സോഫിയ വര്‍ഗ്ഗീസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ജൂലൈ എട്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
Story highlights: Pyali Song touches the heart of Malayalis