ആദ്യഭാഗത്തിലെ നായകന്റെ അനുഗ്രഹം നേടി രണ്ടാം ഭാഗത്തിന് തുടക്കമിട്ട് രാഘവ ലോറൻസ്- ‘ചന്ദ്രമുഖി 2’ തുടക്കമായി
നടൻ രാഘവ ലോറൻസിന്റെ ‘ചന്ദ്രമുഖി 2’ ചിത്രീകരണത്തിന് തുടക്കമായി. രജനികാന്ത് നായകനായ ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗമാണ് ഒരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച, മെഗാ-ബ്ലോക്ക്ബസ്റ്റർ ആയിരുന്നു ‘ചന്ദ്രമുഖി’. ആദ്യഭാഗം സംവിധാനം ചെയ്ത സംവിധായകൻ പി വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. രാഘവ ലോറൻസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രീകരണം ആരംഭിച്ചതായി അറിയിച്ചത്.
രസകരമെന്നു പറയട്ടെ ആദ്യഭാഗത്തിന്റെ നായകനായ രജനികാന്തിനെ കാണുകയും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്തു രാഘവ ലോറൻസ്. ചിത്രത്തിൽ ചന്ദ്രമുഖിയായി ജ്യോതികയാണ് അഭിനയിച്ചത്. പ്രഭു, വിനീത്, വടിവേലു എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സൂപ്പർസ്റ്റാർ രജനികാന്തിൽ നിന്ന് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടൻ രാഘവ ലോറൻസ് കുറിക്കുന്നു , “ഹായ് സുഹൃത്തുക്കളേ, ആരാധകരേ, എന്റെ തലൈവരും ഗുരുവുമായ രജനികാന്തിന്റെ അനുഗ്രഹത്തോടെ ഇന്ന് ചന്ദ്രമുഖി 2 മൈസൂരിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു! എനിക്ക് നിങ്ങളുടെ എല്ലാ ആശംസകളും വേണം! ‘.
Read Also: ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനായി മമ്മൂട്ടി; എത്തുന്നത് പൊലീസ് വേഷത്തിൽ
മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചിത്രം ഔദ്യോഗികമായി ചിത്രം ലോഞ്ച് ചെയ്തിരുന്നു. തൃഷയാണ് നായികയായി എത്തുന്നത് എന്നാണ് മുൻപ് സൂചിപ്പിച്ചിരുന്നത്. എന്നാൽ, ‘ചന്ദ്രമുഖി 2’ൽ ലക്ഷ്മി മേനോൻ നായികയായി എത്തുമെന്നാണ് സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി മേനോൻ.
Story highlights- Raghava Lawrence’s ‘Chandramukhi 2’ shooting begins