“അത് വേറൊരു ലോകമായിരുന്നു..” ജീവിതത്തെ മാറ്റി മറിച്ച സ്കൂബ ഡൈവിംഗ് അനുഭവത്തെ പറ്റി സംയുക്ത മേനോൻ
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടി കൂടിയാണ് സംയുക്ത. സംയുക്ത ഫ്ളവേഴ്സ് ഒരു കോടി വേദിയിലെത്തിയ എപ്പിസോഡ് ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോൾ എപ്പിസോഡിൽ സംയുക്ത സ്കൂബ ഡൈവിംഗ് നടത്തിയതിനെ പറ്റി പങ്കുവെച്ച അനുഭവങ്ങളാണ് പ്രേക്ഷകർക്ക് കൗതുകമാവുന്നത്.
മാൽഡീവ്സിൽ പോയപ്പോഴാണ് അപ്രതീക്ഷിതമായി താൻ ആദ്യമായി സ്കൂബ ഡൈവിംഗ് നടത്തിയതെന്നാണ് സംയുക്ത പറയുന്നത്. വ്യത്യസ്തമായ ഒരനുഭവം അത് സമ്മാനിച്ചതോട് കൂടി വീണ്ടും കൂടുതൽ ആഴത്തിലേക്ക് ഡൈവ് ചെയ്തു. ഇത് തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരനുഭവമായി മാറുകയായിരുന്നുവെന്നും സംയുക്ത കൂട്ടിച്ചേർത്തു.
ജീവിതത്തോടും ജോലിയോടുമുള്ള കാഴ്ച്ചപ്പാട് അതിന് ശേഷം മാറുകയായിരുന്നു. അത് മറ്റൊരു ലോകമായിരുന്നുവെന്നും സംയുക്ത തന്റെ സ്കൂബ ഡൈവിംഗ് അനുഭവങ്ങളെ പറ്റി വേദിയിൽ പറഞ്ഞു. കടലിനടിയിലെ ചെറിയ ഗുഹകളിലൂടെയും മറ്റുമുള്ള ഡൈവ് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളാണ് നൽകിയതെന്നും താരം പറഞ്ഞു.
Read More: “കുട്ടിക്കാലത്ത് സച്ചിന് കത്തയച്ചു, മറുപടിയും വന്നു..”; രസകരമായ ഓർമ്മ പങ്കുവെച്ച് സംയുക്ത മേനോൻ
അതേ സമയം പ്രതിസന്ധികളിൽ തളരാതെ അസാമാന്യ ധൈര്യത്തോടെ ജീവിതത്തിൽ മുന്നോട്ട് പോയ മറ്റുള്ളവർക്ക് പ്രചോദനമാവുന്ന ജീവിതം നയിച്ച സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പലപ്പോഴും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.
Story Highlights: Samyuktha menon shares her scuba diving experience