വീണ്ടും വിക്കറ്റിന് പിന്നിൽ മിന്നലായി സഞ്ജു- വൈറൽ വിഡിയോ
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ വിക്കറ്റിന് മുൻപിലും പിന്നിലും ഏറ്റവും മികച്ച പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ അർധ സെഞ്ചുറി നേടി താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 51 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്സുകളും ഉൾപ്പടെ 54 റൺസെടുത്ത സഞ്ജുവിന് വലിയ പ്രശംസയാണ് മുൻ താരങ്ങളടക്കം നൽകുന്നത്.
വിക്കറ്റിന് പിന്നിലും ഗംഭീര പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. നിർണായകമായ സമയങ്ങളിൽ മികച്ച സേവുകളുമായി ടീമിന്റെ രക്ഷകനായി മാറിയ സഞ്ജുവിന്റെ പറന്ന് കൊണ്ടുള്ള ഒരു മിന്നൽ സേവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു സഞ്ജുവിന്റെ മുഴുനീള ഡൈവിംഗ്. ലെഗ് സൈഡിൽ വന്ന പന്താണ് താരം മനോഹരമായി ഡൈവ് ചെയ്ത് പിടിച്ചത്.
Absolute world-class wicket keeping from @IamSanjuSamson. He saved some precious runs for India.
— FanCode (@FanCode) July 24, 2022
Watch the India tour of West Indies LIVE, only on #FanCode👉 https://t.co/RCdQk1l7GU@BCCI @windiescricket#WIvIND #INDvsWIonFanCode #INDvsWI pic.twitter.com/gqKoHe8Wi9
അതേ സമയം ആദ്യ ഏകദിനത്തിലും സഞ്ജു നിർണായകമായ ഒരു സേവ് നടത്തിയിരുന്നു. അവസാന ഓവറിലെ താരത്തിന്റെ നിർണായക സേവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബാറ്റ് ചെയ്തപ്പോൾ മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ജു കാട്ടിയ മികവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
Read More: “കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ
സിറാജ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു സഞ്ജുവിന്റെ മിന്നൽ സേവ്. അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസായിരുന്നു. അക്കീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡുമായിരുന്നു വിൻഡീസിനായി ക്രീസിലുണ്ടായിരുന്നത്. സിറാജ് എറിഞ്ഞ അഞ്ചാം പന്ത് വൈഡ് ആവുകയായിരുന്നു. പന്ത് ബൗണ്ടറിയിലേക്ക് പോകും എന്ന് ആരാധകർ ഉറപ്പിച്ച നിമിഷത്തിലാണ് സഞ്ജു ഡൈവ് ചെയ്ത് പന്ത് തട്ടിയിടുന്നത്. മിന്നൽ സേവിലൂടെ നിർണായകമായ നാല് റൺസാണ് താരം വിൻഡീസിൽ നിന്ന് പിടിച്ചു വാങ്ങിയത്. മൂന്ന് റൺസിനാണ് ഇന്ത്യ ആദ്യ ഏകദിനത്തിൽ വിജയിച്ചത്.
Story Highlights: Sanju samson dive viral video