1500 മീറ്റർ നീന്തൽ മത്സരത്തിൽ ദേശീയ ജൂനിയർ റെക്കോർഡ് തകർത്ത് മകൻ- വിഡിയോ പങ്കുവെച്ച് മാധവൻ
തെന്നിന്ത്യയുടെ പ്രിയനായകനാണ് ആർ മാധവൻ. താരത്തെപോലെ തന്നെ ജനപ്രിയനാണ് മകനും. അഭിനയത്തിലേക്ക് എത്തിയില്ലെങ്കിലും കായിക മികവിലൂടെയാണ് മകൻ ശ്രദ്ധനേടിയത്. അടുത്തിടെ ഒരു നീന്തൽ മത്സരത്തിൽ ദേശീയ ജൂനിയർ റെക്കോർഡ് തകർത്ത് തന്റെ മകൻ വാർത്തകളിൽ ഇടം നേടിയതിൽ സന്തോഷം പങ്കുവെച്ചിരുന്നു നടൻ. ഇപ്പോഴിതാ, നീന്തൽ താരമായ അദ്ദേഹത്തിന്റെ മകൻ വേദാന്ത് 48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ തന്റെ കഴിവ് തെളിയിക്കുകയും 1500 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടുകയും ചെയ്തു.
ഇപ്പോഴിതാ, മകന്റെ വിജയക്കുതിപ്പിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് മാധവൻ എഴുതി,’ഒരിക്കലും നോ പറയരുത്. 1500 മീറ്റർ ഫ്രീസ്റ്റൈലിന്റെ ദേശീയ ജൂനിയർ റെക്കോർഡ് തകർത്തു’ – മാധവൻ കുറിക്കുന്നു. വേദാന്ത് നീന്തുന്നത് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഏകദേശം 16 മിനിറ്റിനുള്ളിൽ, 780 മീറ്ററിൽ അദ്വൈത് റെക്കോർഡ് തകർത്തു.
ഏപ്രിലിൽ, കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പണിൽ പുരുഷന്മാരുടെ 800 മീറ്റർ ഫ്രീസ്റ്റൈലിലും വേദാന്ത് സ്വർണം നേടിയിരുന്നു. വേദാന്ത് മെഡൽ നേടിയതിന്റെ ഒരു ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് അന്നും മാധവൻ സന്തോഷം പങ്കുവെച്ചിരുന്നു, ‘അങ്ങനെ ഇന്നത്തെ വിജയ പരമ്പര തുടരുന്നു.. ഡെൻമാർക്ക് ഓപ്പണിൽ വേദാന്ത് ഒരു ഗോൾഡ് നേടുന്നു. നിങ്ങളെല്ലാവരും തുടർന്നും അനുഗ്രഹങ്ങൾ നൽകണം’.- മാധവൻ കുറിക്കുന്നു.
അച്ഛൻ സിനിമയിലെ മിന്നും താരമാണെങ്കിൽ മകൻ സ്വിമ്മിങ്ങിൽ ചാംബ്യനാണ്. മകന്റെ എല്ലാ നേട്ടങ്ങളും മാധവൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുൻപ് ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിംഗ് ചാംബ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വേദാന്ത് വെള്ളി മെഡൽ സ്വന്തമാക്കിയത് മാധവൻ പങ്കുവെച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള വേദാന്തിന്റെ ഔദ്യോഗിക മെഡൽ എന്ന കുറിപ്പിനൊപ്പമാണ് മകന്റെ മെഡൽ നേട്ടം മാധവൻ പങ്കുവെച്ചത്.
Never say never . 🙏🙏🙏❤️❤️🤗🤗 National Junior Record for 1500m freestyle broken. ❤️❤️🙏🙏@VedaantMadhavan pic.twitter.com/Vx6R2PDfwc
— Ranganathan Madhavan (@ActorMadhavan) July 17, 2022
2018 മുതൽ വേദാന്ത് ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ആ വർഷം തന്നെ തായ്‌ലൻഡിൽ നടന്ന സ്വിമ്മിങ് മത്സരത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയ വേദാന്ത് ദേശീയ തലത്തിൽ തന്നെ ഫ്രീസ്റ്റൈലിൽ സ്വർണവും നേടിയിരുന്നു.
Read Also: പാലായിലെ പ്രസിദ്ധമായ പലഹാരമാണ് ‘പൂച്ച പുഴുങ്ങിയത്’- റെസിപ്പി പങ്കുവെച്ച് മിയ
അതേസമയം, മാധവൻ അടുത്തിടെ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന സിനിമയിലാണ് അഭിനയിച്ചത്. മാധവൻ തന്നെ സംവിധാനം ചെയ്ത ചിത്രം ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്.
Story highlights- vedant madhavan breaks national junior swimming record