പാലായിലെ പ്രസിദ്ധമായ പലഹാരമാണ് ‘പൂച്ച പുഴുങ്ങിയത്’- റെസിപ്പി പങ്കുവെച്ച് മിയ

July 11, 2022

ആറുനാട്ടിൽ നൂറു ഭാഷ എന്ന് കേട്ടിട്ടില്ലേ. കേരളത്തിൽ മലയാളമാണ് സംസാരിക്കുന്നതെങ്കിലും ദേശത്തിനനുസരിച്ച് ശൈലിയിൽ വ്യത്യാസമുണ്ടാകും. എറണാകുളം ജില്ലയിലെ നഗരപ്രദേശത്തെ ശൈലിയായിരിക്കില്ല ഫോർട്ട് കൊച്ചി ഭാഗത്തേക്ക് എത്തുമ്പോൾ. അത്തരത്തിലുള്ള വ്യത്യാസങ്ങൾ അതീവ രസകരവുമാണ്. ഇപ്പോഴിതാ, പാലായിലെ തനത് ശൈലിയിലൂടെ ശ്രദ്ധനേടിയ നടി മിയ നാട്ടിലെ ഒരു പലഹാരം പരിചയപ്പെടുത്തുകയാണ്.

പൂച്ച പുഴുങ്ങിയത് എന്നാണ് പലഹാരത്തിന്റെ പേര്. പേരുകേട്ട് അമ്പരക്കേണ്ട. കുമ്പിളപ്പം എന്ന പലഹാരത്തിനാണ് പാലായിൽ പൂച്ച പുഴുങ്ങിയത് എന്ന് പറയുന്നത്. ചക്കപ്പഴം ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. ഈ മധുരപലഹാരത്തിന്റെ വിശേഷങ്ങളും മിയ പങ്കുവെയ്ക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലൂടെയാണ് മിയ ഈ രസകരമായ വിശേഷങ്ങൾ പങ്കുവെച്ചത്.

അതേസമയം, മിയ അതിഥിയായി വന്ന എപ്പിസോഡ് സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടുകയാണ്. മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. മകൻ ലൂക്ക പിറന്നതോടെ ചെറിയ ഇടവേളയെടുത്ത മിയ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്. 

അതേസമയം, മകൻ ലൂക്കയുടെ വിശേഷങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. ഒന്നാം വിവാഹ വാർഷികവും മകൻ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയും അശ്വിനും ആഘോഷമാക്കിയത്. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്.

Read Also; തീയിലിട്ടാലും ഉരുകില്ല; വേറിട്ടൊരു ചൈനീസ് ഐസ്‌ക്രീം- വിഡിയോ

അടുത്തിടെ ലൂക്കയുടെ ഒന്നാം പിറന്നാൾ മിയയും ഭർത്താവ് അശ്വിനും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനായി ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ വിഡിയോയും പുറത്തിറക്കിയിരുന്നു.

Story highlights- miya george about pala special sweet