ഫ്ലവേഴ്സ് ഒരു കോടിയുടെ പ്രൊമോയ്ക്ക് പ്രൊമാക്സ് ഇന്ത്യ അവാർഡ്

August 26, 2023

ഫ്ലവേഴ്സിന്റെ ജനപ്രിയ പരിപാടിയായ ഒരു കോടിയുടെ പ്രൊമോയ്ക്ക് 2023 പ്രൊമാക്സ് ഇന്ത്യ സിൽവർ അവാർഡ് ലഭിച്ചു. Best originated promo ( in house) വിഭാഗത്തിൽ ആണ് പുരസ്കാരം. ജീവിതങ്ങളെ നേരിൽ കണ്ട അനുഭവങ്ങളുടെ ഒരുകോടി എന്ന പേരിൽ പുറത്തിറങ്ങിയ പ്രൊമോയ്ക്കാണ് അവാർഡ്.

ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ​അവാർഡാണ് പ്രോമാക്സ് അവാര്‍ഡ്. മാധ്യമ രംഗത്തെ പ്രമോഷൻ, മാർക്കറ്റിങ്ങ് വിഭാഗത്തിലുള്ള മികച്ച പ്രമോകൾക്കാണ് പ്രോമാക്‌സ് എന്ന ഈ അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത്.

Read Also: സുബിയില്ലാത്ത ആദ്യത്തെ പിറന്നാൾ; ഒത്തുചേർന്ന് കുടുംബവും സുഹൃത്തുക്കളും

1956 ലാണ് പ്രോമാക്‌സ് നിലവിൽ വന്നത്. പിന്നീട് 1997 ൽ ബ്രോഡ്കാസ്റ്റ് ഡിസൈൻ അസോസിയേഷൻ (ബിഡിഎ) പ്രോമാക്‌സുമായി ഒത്തു ചേർന്നാണ് ഇന്ന് കാണുന്ന പ്രോമാക്‌സ് ബിഡിഎ രൂപം കൊള്ളുന്നത്. 65 ൽ പരം രാജ്യങ്ങളിൽ നിന്നുമായി ദൃശ്യമാധ്യമ രംഗത്തെ മികച്ച കലാകാരന്മാർ അംഗങ്ങളാണ് പ്രോമാക്‌സ് എന്ന ഈ അന്താരാഷ്ട്ര സംഘടനയിൽ.

Story highlights- promax india award for flowers orukodi