തീയിലിട്ടാലും ഉരുകില്ല; വേറിട്ടൊരു ചൈനീസ് ഐസ്‌ക്രീം- വിഡിയോ

July 8, 2022

ഐസ്‌ക്രീം എല്ലാവര്ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ്. മധുരപ്രിയരുടെ ഇഷ്ടവിഭവമെന്നു പറയാം. അതിനാൽത്തന്നെ ആഹാരപ്രേമികൾക്കായി ഐസ്‌ക്രീമിൽ വിവിധ പരീക്ഷണങ്ങൾ നടക്കാറുണ്ട്. പക്ഷെ ആസ്വദിച്ച് സമയമെടുത്ത് കഴിക്കാൻ പറ്റില്ല എന്നതാണ് ഐസ്‌ക്രീമിന്റെ ഒരു പരിമിതി. ഒന്ന് കഴിച്ചുതുടങ്ങുമ്പോഴേക്കും അലിഞ്ഞുപോകും. എന്നാൽ ഇനി ആ പ്രശ്നമില്ല. തീയിലിട്ടാൽ പോലും ഉരുകാത്ത ഐസ്‌ക്രീം വിപണിയിൽ എത്തിച്ചിരിക്കുകയാണ് ചൈനക്കാർ.

‘ഹെർമീസ് ഓഫ് ഐസ്ക്രീം’ എന്ന് വിളിക്കപ്പെടുന്ന ഒരു ചൈനീസ് ബ്രാൻഡ് ആണ് അത്തരത്തിലൊരു ഐസ്ക്രീം വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബ്ലോട്ടോർച്ച് ഉപയോഗിച്ച് ചുട്ടാലും ഉരുകില്ല എന്നതാണ് അവരുടെ അവകാശവാദം. അങ്ങനെ ഉറക്കാൻ ശ്രമിക്കുന്ന വിഡിയോ പോലും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. വിഡിയോയിൽ ഐസ്‌ക്രീമിനു നേരെ ലൈറ്ററുകൾ പിടിക്കുമ്പോൾ പോലും ഉറച്ചുനിൽക്കുന്നതായി കാണിക്കുന്നു.

Read also; ഇത് സംഗീത സംവിധായകൻ എം ജയചന്ദ്രനല്ല, മെന്റലിസ്റ്റ് എം ജെ; വേദിയിൽ ചിരി പൊട്ടിയ നിമിഷങ്ങൾ

ചൈനീസ് ഭാഷയിൽ ‘Zhong Xue Gao’ എന്ന് വിളിക്കപ്പെടുന്ന ഐസ്ക്രീമിന്റെ ഏറ്റവും ഉയർന്ന തുക 66 യുവാൻ ($10) ആണ്. അതായത് 780 രൂപ. തങ്ങളുടെ ഉൽപ്പന്നങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾക്ക് അനുസൃതമാണെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തു. ‘ഐസ്ക്രീം ബേക്ക് ചെയ്യുകയോ ചൂടാക്കുകയോ ചെയ്തുകൊണ്ട് ഐസ്ക്രീമിന്റെ ഗുണനിലവാരം വിലയിരുത്തുന്നത് ശാസ്ത്രീയമല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’ എന്നാണ് പലരും ഈ ഐസ്ക്രീമിനെതിരെ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ കമ്പനി വ്യക്തമാക്കിയത്.

Story highlights-  Chinese ice cream does not melt