ഇത് സംഗീത സംവിധായകൻ എം ജയചന്ദ്രനല്ല, മെന്റലിസ്റ്റ് എം ജെ; വേദിയിൽ ചിരി പൊട്ടിയ നിമിഷങ്ങൾ

July 8, 2022

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഹൃദ്യമാവുന്ന നിമിഷങ്ങളാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു പിടി ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയവരാണ് പാട്ടുവേദിയിലെ കൊച്ചു ഗായകർ. ചെറിയ പ്രായത്തിൽ തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

അതോടൊപ്പം തന്നെ വേദിയിൽ വിധികർത്താക്കളും കുരുന്നു ഗായകരും തമ്മിൽ നടക്കുന്ന രസകരമായ സംഭാഷണങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി സംഭാഷണ ശകലങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവാറുമുണ്ട്.

ഇപ്പോൾ പാട്ടുവേദിയുടെ പ്രിയ ഗായിക അസ്‌നയും വിധികർത്താവ് എം ജയചന്ദ്രനും തമ്മിൽ വേദിയിൽ നടന്ന ഒരു സംഭാഷണമാണ് രസകരമാവുന്നത്. താൻ മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിവുള്ള മെന്റലിസ്റ്റ് ആണെന്ന് പറയുന്ന സംഗീത സംവിധായകൻ എം ജയചന്ദ്രൻ അസ്‌ന വേദിയിൽ ആലപിക്കാൻ വന്ന ഗാനവും ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നവരുടെ പേരും കൃത്യമായി പ്രവചിക്കുകയായിരുന്നു.

അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് പാട്ടുവേദിയിൽ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. പ്രേക്ഷകരുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല. പ്രശസ്‌തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Read More: ‘നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടു പോയി..’-പൊട്ടിചിരിപ്പിച്ച് രസിപ്പിച്ചൊരു പാട്ട്

പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.

Story Highlights: Asna and m jayachandran funny conversation