കോടിക്കിലുക്കത്തിന്റെ ഭാഗ്യം നേടാൻ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’; സീസൺ 2- ലേക്കുള്ള ഓഡിഷൻ ആരംഭിച്ചു

December 18, 2023

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ കോടിക്കിലുക്കവുമായി എത്തിയ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജനപ്രിയത നേടിയത്. വിജ്ഞാനവും വിനോദവും സംഗമിക്കുന്ന വേദിയിൽ ദൃശ്യവിസ്മയത്തിനും ഒട്ടും കുറവില്ല. ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം റോബോട്ടിക് അവതാരകനായ കുട്ടേട്ടനും കൂടി എത്തിയ ഷോ രണ്ടാം സീസണുമായി വീണ്ടും എത്തുന്നു.

വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചുകൊണ്ടാണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ പ്രേക്ഷകരിലേക്കെത്തുന്നത്. ഒട്ടേറെ സസ്‌പെന്‍സുകളും ഫ്‌ളവേഴ്‌സ് ഒരുകോടി പ്രേക്ഷകര്‍ക്കായി കരുതുവെച്ചിരിക്കുന്നു. ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള നര്‍മ്മരസങ്ങളുമുണ്ട് ഈ പരിപാടിയില്‍.

Read also: സുരക്ഷിതമായ നല്ല നടപ്പ്; പ്രഭാത നടത്തത്തിന് ഇറങ്ങുമ്പോള്‍ കരുതല്‍ വേണം..!

അതേസമയം, ഫ്‌ളവേഴ്‌സ് ഒരുകോടി സീസൺ 2 ഓഡിഷൻ ആരംഭിക്കുകയാണ്.
ഹൃദയത്തിൽ തട്ടുന്ന അനുഭവങ്ങൾ ഉള്ളവർക്കും പൊതുവിജ്ഞാനത്തിൽ താൽപര്യമുള്ളവർക്കുമാണ് മുൻഗണന. 20 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഒപ്പം നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 7593829838

Story highlights- flowers orukodi season 2 audition announcement