മധുരം വേണ്ട സ്വർണം മതി; കൗതുകമായി സ്വർണം കടത്തുന്ന ഉറുമ്പുകളുടെ വിഡിയോ
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കൂടുതൽ ആളുകളും അല്പം ആശ്വാസത്തിന് വേണ്ടി ആശ്രയിക്കുന്നത് മൊബൈൽ ഫോണുകളെയാണ്. രസകരമായ ചിത്രങ്ങളും വിഡിയോകളുമൊക്കെ കാണാനാണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നവരും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ ചിത്രങ്ങൾക്കൊപ്പം ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഒരു കൂട്ടം ഉറുമ്പുകളുടെ വിഡിയോയാണ്. സാധാരണയായി ഭക്ഷണാവശിഷ്ടങ്ങൾ കണ്ടാൽ കൂട്ടമായി വന്ന് വരിവരിയായി തങ്ങളുടെ താമസസ്ഥലത്തേക്ക് അതുമായി പോകുന്ന ഉറുമ്പുകളെയാണ് നാം കാണാറുള്ളത്. എന്നാൽ ഇപ്പോഴിതാ ഉറുമ്പുകളുടെ വിചിത്രമായ കാഴ്ചയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇത്തവണ മധുരത്തിന് പകരം സ്വർണമാലയുമായി കടന്നുകളയുന്ന ഉറുമ്പുകളെയാണ് വിഡിയോയിൽ കാണുന്നത്.
അതേസമയം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ‘ചെറിയ സ്വർണക്കടത്തുകാർ, ഐ പി സി ഏത് സെക്ഷനിലായിരിക്കും ഇവർക്കെതിരെ കേസ് ചാർജ് ചെയ്യുക’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. വെറും ഏഴ് സെക്കന്റ് മാത്രമുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. രസകരമായ കമന്റുകളുമായി നിരവധിപ്പേരാണ് ഈ വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.
Read also: വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ, രസകരമായ വിഡിയോ
നീളത്തിലുള്ള ഒരു മാലയുടെ ഇരുവശത്തും പിടിച്ചുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഇവർ സ്വർണം കൊണ്ടുപോകുന്നത്. ഇത് കാണുമ്പോൾ കൗതുകം തോന്നുമെങ്കിലും ഇവയുടെ ഒത്തൊരുമ മനുഷ്യർ കണ്ടുപഠിക്കേണ്ടതാണ് എന്നാണ് മിക്കവരും കുറിയ്ക്കുന്നത്. അതേസമയം സ്വർണത്തിന് വില കൂടിയതുകൊണ്ടാണ് ഇവ ഇപ്പോൾ പഞ്ചസാര വിട്ട് സ്വർണം കടത്തുന്നത് എന്ന് രസകരമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടെത്തുന്നവരും ഒരുപാടുണ്ട്. അല്പം പഞ്ചസാര നൽകിയാൽ അവ സ്വർണം ഉപേക്ഷിച്ച് പോകും എന്നാണ് ഒരാൾ നൽകിയ കമന്റ്. എന്തായാലും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു ഈ ദൃശ്യങ്ങൾ.
Tiny gold smugglers 😀😀
— Susanta Nanda IFS (@susantananda3) June 28, 2022
The question is,under which section of IPC they can be booked? pic.twitter.com/IAtUYSnWpv
Story highlights: viral video of ants carry gold chain internet laughs