‘ബദറിലെ മുനീറായി..’- ഹൃദയം കവർന്ന് ഗോവിന്ദ് വസന്തയുടെ ഈണത്തിൽ എത്തിയ ’19 (1) (a)’- യിലെ ഗാനം

August 3, 2022

നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിക്കുന്ന മലയാള സിനിമ ’19 (1) (a)’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഹൃദ്യ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വീത്‍രാഗ് ആണ്. അൻവർ അലിയുടേതാണ് വരികൾ.

അതേസമയം, നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘19 (1) (a)’. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു. ഒന്നര വർഷം മുൻപ് തന്നെ താരങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. 2020ന്റെ തുടക്കത്തിൽ സിനിമ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. ഒടുവിൽ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

ചിത്രത്തിൽ നിത്യ മേനോൻ, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള സിനിമയാണിത്. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

read Also: തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി

സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത, ജോസഫ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ മനീഷ് മാധവൻ തുടങ്ങിയവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലുണ്ട്. അതേസമയം, കോളാമ്പി, ആറാം തിരുകൽപ്പന എന്നെ ചിത്രങ്ങളാണ് നിത്യ മേനോൻ നായികയായി റിലീസ് ചെയ്യാനുള്ളത്.

Story highlights- 19 (1) (a) movie song out now