ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ…

August 15, 2022

ആഗസ്റ്റ് 15 ഇന്ത്യൻ ചരിത്രത്തിലെ ഒരു സുപ്രധാന ദിവസമാണ്. 75 വർഷങ്ങൾക്ക് മുമ്പ്, സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ ദീർഘകാല പോരാട്ടം ഈ ദിവസം അവസാനിച്ചു. ഇന്ത്യ ഈ വർഷം 75-ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് രാജിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ അതുല്യ ദിനം. 1947 ആഗസ്റ്റ് 15 ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ന്യൂഡൽഹിയിലെ ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ദേശീയ പതാക ഉയർത്തി സ്വതന്ത്ര ഭാരതം ചരിത്രത്തിൽ അടയാളപ്പെടുത്തി.

എല്ലാ വർഷവും, ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തിയാണ് ഈ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള ഇന്ത്യയിലെ ജനങ്ങൾക്ക് പ്രചോദനം നൽകുന്ന ഇന്ത്യൻ ത്രിവർണ്ണ പതാക, ഭാരതത്തിന്റെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രത്തിന്റെയും സംസ്‍കാരത്തിന്റെയും ഇടയിലുള്ള ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്.

Read also: “ത്യാഗങ്ങളെ പറ്റി കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു..”; വീട്ടിൽ ദേശീയ പതാക ഉയർത്തി ഷാരൂഖ് ഖാൻ, വിഡിയോയ്‌ക്കൊപ്പം ശ്രദ്ധേയമായ കുറിപ്പും

‘രാജ്യത്ത് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർ രാജ്യത്തിന് സ്വാതന്ത്ര്യം നൽകിയ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗം സ്മരിക്കുക കൂടിയാണ് ഈ ദിനം.

Story highlights- 75th independence day