പൊട്ടിക്കരയുന്ന മനുഷ്യനെ മടിയിൽകിടത്തി ആശ്വസിപ്പിച്ച് കുരങ്ങ്- വിഡിയോ
വൈകാരികത കൂടുതലുള്ള മൃഗങ്ങളാണ് കുരങ്ങുകൾ. അവയ്ക്ക് മനുഷ്യനുമായി സമാനമായ ഒട്ടേറെ സ്വഭാവ സവിശേഷതകൾ ഉണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ. പൊട്ടിക്കരയുന്ന ഒരു മനുഷ്യനെ പലവിധത്തിൽ ആശ്വസിപ്പിക്കുകയാണ് ഒരു കുരങ്ങ്. കേൾക്കുമ്പോൾ രസകരമെന്നു തോന്നുമെങ്കിലും കൗതുകം നിറയുന്നതാണ് ഈ കാഴ്ച.
ഇപ്പോൾ ട്വിറ്ററിലാണ് വിഡിയോ വൈറലായത്. ഷർട്ടും ഷോർട്ട്സും ധരിച്ച ഒരു കുരങ്ങന്റെ അരികിൽ ഇരിക്കുന്ന ആളിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. പിരിമുറുക്കവും സങ്കടവും അനുഭവിക്കുന്നതായി കാണാം. അയാൾ പൊട്ടിക്കരഞ്ഞതോടെ കുരങ്ങൻ അത് മനസ്സിലാക്കുകയും തോളിൽ തട്ടി ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അത് മതിയാകില്ല എന്ന് തോന്നിയ കുരങ്ങ്, മനുഷ്യനെ മടിയിൽ കിടക്കാൻ ആംഗ്യം കാണിച്ചു.
452- Ağlayan arkadaşını dizine yatırıp teselli eden maymun pic.twitter.com/gezl0NKX8g
— 59.748 farklı hayvan (@59748hayvan) July 30, 2022
ഉള്ളുതൊടുകയാണ് ഈ വിഡിയോ. അതേസമയം, വളരെയധികം വിവേകബുദ്ധിയുള്ള മൃഗമാണ് കുരങ്ങ്. സംസാരശേഷിയില്ല എങ്കിലും മനുഷ്യനെപോലെതന്നെ പെരുമാറാനും മനുഷ്യന്റെ ശരീര ഘടനയോട് സാമ്യവുമൊക്കെ ഇവയ്ക്കുണ്ട്. അടുത്തിടെ, ശ്വാസം മുട്ടിയ കുഞ്ഞു കുരങ്ങിനെ ഹെയിംലിച്ച് തന്ത്രം ഉപയോഗിച്ച് രക്ഷിക്കുന്ന ‘അമ്മ കുരങ്ങിന്റെ വിഡിയോ ശ്രദ്ധനേടിയിരുന്നു.
Read Also; തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി
ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങി കുഞ്ഞ് ശ്വാസംമുട്ടിയപ്പോൾ ‘അമ്മ കുരങ്ങ് ഈ തന്ത്രം പ്രയോഗിക്കുന്നത് വിഡിയോയിൽ കാണാം. കൂടാതെ, വിഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, കുഞ്ഞിന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടം പുറത്തേക്ക് തെറിക്കുന്നത് കാണാം.
Story highlights- A monkey comforting a man