ഈ ലോക പ്രശസ്‌ത ഇന്ത്യൻ സംഗീതജ്ഞൻ ആരാണെന്ന് പറയാൻ കഴിയുമോ; ശ്രദ്ധേയമായി 50 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രം

August 16, 2022

ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ സംഗീതജ്ഞനാണ് ഏ.ആർ.റഹ്‌മാൻ. ഓസ്‌കർ, ഗ്രാമി അടക്കമുള്ള അന്താരാഷ്‌ട്ര അംഗീകാരങ്ങൾ നേടിയിട്ടുള്ള റഹ്‌മാൻ ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളാണ്. സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരാണ് അദ്ദേഹത്തെ പിന്തുടരുന്നത്.

ഇപ്പോൾ ഏ.ആർ.റഹ്‌മാൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് നവ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ’50 വർഷങ്ങൾക്ക് മുൻപ്’ എന്ന അടിക്കുറിപ്പോടെയാണ്‌ റഹ്‌മാൻ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.

അതേ സമയം പൊന്നിയിൻ സെൽവനാണ് ഏ.ആർ.റഹ്‌മാൻ സംഗീതം നൽകി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്. മണിരത്‌നം എന്ന ഇതിഹാസ സംവിധായകന്റെ സ്വപ്‌ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 1980 കളിൽ തൊട്ട് ചിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഒടുവിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

Read More: “അന്ന് മമ്മൂക്കയെ കണ്ട് ഞെട്ടിപ്പോയി, ഒരിക്കലും പ്രതീക്ഷിച്ചില്ല..”; മമ്മൂട്ടി കൊടുത്ത വലിയ സർപ്രൈസ് അനുഭവം പങ്കുവെച്ച് ആശാ ശരത്

നേരത്തെ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിന്നു. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവച്ചിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

Story Highlights: A.r.rahman shares his childhood photo