അന്നും ഇന്നും ഒരുപോലെ; വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് മലയാളികളുടെ പ്രിയതാരം ഗോപിക, ഒരു മാറ്റവും ഇല്ലല്ലോയെന്ന് ആരാധകർ

August 5, 2022

മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് ഗോപിക. കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാളി മനസുകൾ കീഴടക്കിയ താരം വിവാഹശേഷം ഓസ്‌ട്രേലിയയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഭർത്താവും മക്കളുമൊക്കെയായി തിരക്കിലായ താരം സമൂഹമാധ്യമങ്ങളിലും സജീവമല്ല. അതുകൊണ്ടുതന്നെ താരത്തെക്കുറിച്ചുള്ള വാർത്തകളും അധികം പുറത്തുവരാറില്ല. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തിയ ഗോപികയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. ഗോപികയുടെ സഹോദരി ഗ്ലിനിയാണ് പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവിനും മക്കൾക്കുമൊപ്പം മാതാപിതാക്കളെയും സഹോദരിയെയുമൊക്കെ ചിതങ്ങളിൽ കാണാം. എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അതേസമയം ഗോപികയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ആൾക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് പലരും ചിത്രത്തിനൊപ്പം കമന്റ് ചെയ്യുന്നത്. ഒപ്പം വർഷങ്ങൾക്ക് ശേഷം താരത്തെ വീണ്ടും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകർ.

ജയറാമിനൊപ്പം ‘ഭാര്യ അത്ര പോരാ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. പ്രണയമണിത്തൂവൽ ആണ് ആദ്യ ചിത്രം. ഫോർ ദി പീപ്പിൾ, ഓട്ടോഗ്രാഫ്, വേഷം, മായാവി, നേരറിയാൻ സിബിഐ, ചാന്തുപൊട്ട്, ദി ടൈഗർ, പച്ചക്കുതിര, കീർത്തി ചക്ര, പോത്തൻ വാവ, നഗരം, അലി ഭായ്, മലബാർ വെഡിങ്, അണ്ണൻ തമ്പി, ട്വന്റി ട്വന്റി, വെറുതെ ഒരു ഭാര്യ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും സജീവസാന്നിധ്യമായിരുന്ന ഗോപിക 2013 ലാണ് വിവാഹിതയാകുന്നത്.

Read also: വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം വർഷങ്ങളായി ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിലാണ്. ഗേളി ആന്റോ എന്നാണ് യഥാർത്ഥ പേര്. ഡോക്ടർ അജിലേഷ് ചാക്കോയാണ് ഭർത്താവ്. മക്കൾ- ആമി ഏദൻ.

Story highlights: Actress Gopika Photos Out After years goes viral