ഒരു 10 ഇയർ ചലഞ്ച്; സിംഗപ്പൂരിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്‌ണ

August 21, 2022

സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് അഹാന കൃഷ്‌ണ. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിക്ക് വലിയ ആരാധക വൃന്ദമാണ് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അഭിനയം പോലെ തന്നെ അഹാനയുടെ നൃത്തവും പാട്ടുമൊക്കെ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്. സിംഗപ്പൂരിൽ അവധി ആഘോഷിക്കുകയായിരുന്നു താരവും കുടുംബവും. ഇതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുകയായിരുന്നു. ഇതിലൊരു ചിത്രം ആരാധകരുടെ ശ്രദ്ധ ആകർഷിച്ചു.

10 വർഷം മുൻപ് സിംഗപ്പൂരിൽ വന്നപ്പോൾ ചിത്രമെടുത്ത അതേ സ്ഥലത്ത് നിന്ന് തന്നെയാണ് അഹാനയും സഹോദരിമാരും അമ്മയോടൊപ്പം ചിത്രമെടുത്തിരിക്കുന്നത്. “10 വർഷങ്ങൾക്കിപ്പുറം..അതേ സ്ഥലം..അതേ മാസം..അതേ ആവേശം.” ചിത്രം പങ്കുവെച്ചു കൊണ്ട് അഹാന കുറിച്ചു. അന്നെടുത്ത ചിത്രവും അഹാന പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം ‘മീ മൈസെൽഫ് & ഐ’ എന്ന വെബ് സീരീസാണ് ഇനി അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. നേരത്തെ നടനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ വെബ് സീരീസിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. “അഹാന കൃഷ്ണയ്ക്കും ‘മീ മൈസെൽഫ് & ഐ’ വെബ് സീരീസിന്റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും !! ഒഫീഷ്യൽ ട്രെയ്ലർ ഇതാ!’ ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ‘മാ കഫേ’ എന്ന് പേരിട്ടിരിക്കുന്ന കഫേ നടത്തുന്ന മാളവിക എന്ന യുവതിയായി അഹാന കൃഷ്ണ എത്തുന്നു.

Read More: “ഇന്ന് മുതൽ നീ വേലായുധ പണിക്കർ..”; ആവേശമുണർത്തി പത്തൊൻപതാം നൂറ്റാണ്ടിൻറെ ട്രെയ്‌ലറെത്തി

അഹാന കൃഷ്ണയെ കൂടാതെ, മീര നായർ, കാർത്തി വിഎസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരും വെബ് സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് സുധീഷാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

Story Highlights: Ahaana krishna shares holiday pics