മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആഗ്രഹം- അക്ഷയ് കുമാർ

August 10, 2022

മലയാളികൾക്ക് വളരെയേറെ സുപരിചിതനായ നടനാണ് അക്ഷയ് കുമാർ. മലയാളത്തിലെ ഒട്ടേറെ ചിത്രങ്ങൾക്ക് ബോളിവുഡിൽ റീമേക്ക് ഒരുങ്ങിയപ്പോൾ നായകനായി എത്തിയത് അക്ഷയ് കുമാർ ആയിരുന്നു. മണിച്ചിത്രത്താഴ്, റാംജി റാവു സ്പീക്കിംഗ്, ബോയിങ് ബോയിങ്, പോക്കിരി രാജ, വെള്ളാനകളുടെ നാട് തുടങ്ങി നിരവധി ചിത്രങ്ങളുടെ റീമേക്കിൽ നടൻ വേഷമിട്ടു. ചിത്രത്തിൽ ഏറിയ പങ്കും മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയവയാണ്. പ്രിയദർശൻ തന്നെയാണ് തന്റെ മലയാള ചിത്രങ്ങൾക്ക് ഹിന്ദിയിൽ റീമേക്ക് ഒരുക്കാറുള്ളതും.

ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനൊപ്പം വേഷമിടാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയാണ് അക്ഷയ് കുമാർ. രക്ഷാബന്ധൻ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലാണ് അക്ഷയ് കുമാർ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചത്. ആരാധകരുമായി നടത്തിയ സംവാദത്തിനിടെ, അക്ഷയ് കുമാറിന് വരാനിരിക്കുന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് നിർമ്മിക്കാനും അതിൽ അഭിനയിക്കാനും താൽപ്പര്യമുണ്ടോ എന്ന് ഒരു മലയാളി ചോദിച്ചപ്പോൾ അക്ഷയ് കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല’ . മറ്റാരെങ്കിലും അദ്ദേഹത്തിന് ഡബ്ബ് ചെയ്താലോ എന്ന് ചോദിച്ചപ്പോൾ ‘എനിക്ക് വേണ്ടി മറ്റാരെങ്കിലും ഡബ്ബ് ചെയ്യുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എനിക്ക് സ്വയം ഡബ്ബ് ചെയ്യാനാണ് ഇഷ്ടം. പക്ഷേ തീർച്ചയായും ഒരു മലയാളം സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’- നടൻ വ്യക്തമാക്കി.

Read Also: “യമുനേ നീ ഒഴുകൂ..;” ജാനകിയമ്മയുടെ വിസ്‌മയകരമായ ആലാപനത്തെ ഓർമ്മപ്പെടുത്തി പ്രിയ പാട്ടുകാരി ഹനൂന

തമിഴിലും കന്നഡയിലും താൻ ഇതിനകം അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്നും മലയാളത്തിൽ പ്രവർത്തിക്കുന്നത് മികച്ചതായിരിക്കുമെന്നും അക്ഷയ് കുമാർ പറയുന്നു. മോഹൻലാലിനൊപ്പം ഒരു മലയാള സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംവിധായകൻ പ്രിയദർശനുമായി സംസാരിക്കുമെന്നും താരം പങ്കുവെച്ചു.’ ഞാൻ രജനീകാന്ത് സാറിനൊപ്പം ഒരു തമിഴ് സിനിമ ചെയ്തു, ഒരു കന്നഡ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രവർത്തിക്കുക എന്നത് എന്റെ ഭാഗ്യമാണ്. പ്രിയദർശനുമായി ഇതിനെക്കുറിച്ച് സംസാരിക്കണം, മോഹൻലാലിനൊപ്പം എന്നെ കാസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കണം. അത് ചെയ്യുന്നത് ഒരു ബഹുമതിയാവും’- അദ്ദേഹം പറഞ്ഞു. അതേസമയം, അക്ഷയ് കുമാറും പ്രിയദർശനും ‘ഭൂൽ ഭുലയ്യ’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Story highlights- Akshay Kumar wants to work with Mohanlal

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!